Cricket

അന്യസംസ്ഥാനതാരങ്ങള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കരുത്: സുപ്രിംകോടതി

അന്യസംസ്ഥാനതാരങ്ങള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കരുത്: സുപ്രിംകോടതി
X

ചെന്നൈ: ഇത്തവണത്തെ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ( ടിഎന്‍പിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തമിഴ്‌നാടിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ താരങ്ങളെ പങ്കെടുപ്പിക്കേണ്ടെന്ന് സുപ്രിം കോടതി. അന്യ സംസ്ഥാന താരങ്ങളെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ വിധി. ഇതോടെ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ടീമുകള്‍ സ്വന്തമാക്കിയ കേരള താരങ്ങളായ റൈഫി വിന്‍സന്റ് ഗോമസ്, സന്ദീപ് വാര്യര്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. ഈ വര്‍ഷം മുതല്‍ രണ്ട് വീതം സംസ്ഥാനത്തിന് പുറത്തുള്ള താരങ്ങളെ കളിപ്പിക്കാമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയോഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിസിസിഐയില്‍ നിന്ന് യാതൊരു അനുമതിയും വാങ്ങിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങളുടെ പൂര്‍ണമായ ലംഘനമാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it