Kollam Local

അന്യന്റെ കഷ്ടപ്പാടുകള്‍ അകക്കണ്ണുകൊണ്ട് മനസിലാക്കണം: ജസ്റ്റിസ് ബി കെമാല്‍ പാഷ

പത്തനാപുരം: അന്യന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അകക്കണ്ണുകൊണ്ട് മനസിലാക്കി പ്രതിഫലേച്ഛ കൂടാതെ സഹായിക്കാന്‍ ഏവരും തയ്യാറാകണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ.
പത്തനാപുരം ഗാന്ധിഭവനില്‍ റമാദാനോടനുബന്ധിച്ചുള്ള ഇഫ്താര്‍ വിരുന്നിന് മുന്നോടിയായി നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന് ജാതിക്കെതിരായി ചിന്തിക്കാന്‍ കഴിയണം. എല്ലാ മതത്തിന്റേയും ആഘോഷങ്ങള്‍ എല്ലാ മതവിശ്വാസികളും ഒന്നിച്ചു പങ്കിടണം. മതനിരപേക്ഷത ഗാന്ധിഭവനില്‍ കാണാനാവുന്നു. ഗാന്ധിഭവനിലെ പരിപാടികളിലും കെമാല്‍ പാഷ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ് വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, കസ്തൂരി കെമാല്‍ പാഷ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, വനിതാകമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍, ഫാ. തോമസ് കുര്യന്‍, എ ജെ സുക്കാര്‍ണോ, പുനലൂര്‍ ബി. രാധാമണി, തടിക്കാട് സെയ്ദ് ഫൈസി, കെ. ധര്‍മ്മരാജന്‍, സന്തോഷ് കെ. തോമസ്, ജോസഫ് വര്‍ഗീസ്, എം. ഷേക് പരീത് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കൊല്ലം സബ് കലക്ടര്‍ ഇലക്കിയ ഐഎഎസ്, മാധവിക്കുട്ടി ഐഎഎസ്, സുശ്രീ ഐഎഎസ്, സദ്ദാം നവാസ് ഐഎഎസ് എന്നിവരെ ആദരിച്ചു.


Next Story

RELATED STORIES

Share it