Alappuzha local

അന്യംനിന്ന കലയെ പ്രചരണായുധമാക്കി മുന്നണി സ്ഥാനാര്‍ഥികള്‍

ഹരിപ്പാട്: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തയുടെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇപ്പോള്‍ നാട്ടില്‍ മുഴങ്ങുന്നത് അന്യനിന്ന് പോയ്‌കൊണ്ടിരിക്കുന്ന കഥാപ്രസംഗമാണ്. വോട്ടര്‍മാര്‍ക്കിടയില്‍ തരംഗമായി മാറാന്‍ കഥാപ്രസംഗത്തിന് കഴിഞ്ഞിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ ജീവചരിത്രമാണ് യുഡിഎഫ് കഥാപ്രസംഗമാക്കിയത്. എന്നാല്‍ അനുഭവങ്ങളുടെ കലവറയായ പി പ്രസാദെന്ന സാധാരണക്കാരനായ മനുഷ്യന് വേണ്ടി യുവതലമുറയിലെ കതര്‍ ധാരികളോട് സംസാരിക്കുന്ന ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരിയിലൂടെയാണ് എല്‍ഡിഎഫിന്റെ കഥാപ്രസംഗം. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയുള്ള കഥാപ്രസംഗം കാഥികനും സംഗീത നാടക അക്കാഡമി മുന്‍ ഭരണസമിതി അംഗവും കഥാപ്രസംഗ കലാസംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളുമായ ഹരിപ്പാട് വി സുദര്‍ശനമാണ് രചിച്ചത്. 45 മിനിറ്റ് ദൈര്‍ഘ്യത്തില്‍ വികസന നായകന്‍ രമേശ് ചെന്നിത്തല എന്ന ശീര്‍ഷകത്തിലാണ് കഥാപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് ചെയ്ത കഥാപ്രസംഗം അനൗണ്‍സ്‌മെന്റ് വാഹനങ്ങളില്‍ മണ്ഡലത്തിലെല്ലായിടത്തും കേള്‍പ്പിക്കുകയാണ്.
എല്‍ഡിഎഫാകട്ടെ ഒരുപടികൂടി കടന്ന് കഥാപ്രസംഗം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിട്ട് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹരിപ്പാട് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട്. അധ്യാപകനായ എം കെ രവി പ്രസാദാണ് 'ഒറ്റ മരത്തണലില്‍' എന്ന പേരില്‍ കഥാപ്രസംഗം രചിച്ചതും അവതരിപ്പിക്കുന്നതും. അദ്ദേഹത്തോടൊപ്പം തബല കുമാര്‍ ചെങ്ങന്നൂരും രാധാകൃഷ്ണന്‍ മായലില്‍ കീബോര്‍ഡും കൈകൈര്യം ചെയ്യുന്നു. പി വി മനു, കലേഷ്ഖന്ന, ബിനു വാക്കയില്‍, വി വി വിനോദ് എന്നിവരാണ് പിന്നണിയില്‍. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറിയുമായ ബി കൃഷ്ണകുമാറാണ് കോ-ഓഡിനേറ്റര്‍.
Next Story

RELATED STORIES

Share it