Flash News

അന്ന് ഇടിക്കൂട്ടില്‍ ചരിത്രമായി, ഇന്ന് ജീവിക്കാന്‍ ടാക്‌സി ഓടിക്കുന്നു

അന്ന് ഇടിക്കൂട്ടില്‍ ചരിത്രമായി, ഇന്ന് ജീവിക്കാന്‍ ടാക്‌സി ഓടിക്കുന്നു
X

ലുധിയാന: ഇന്ത്യയുടെ കായിക ചരിത്രത്തിലെ അവഗണനകളുടെ പട്ടികയിലേക്ക് പുതിയൊരു പേരുകൂടി. 1994ലെ ഒളിംപിക്‌സിലെ 81 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിച്ച ലാഖ സിങിനാണ് ജീവിക്കാന്‍ വേണ്ടി ടാക്‌സി ഡ്രൈവര്‍ ആകേണ്ടി വന്നത്. അഞ്ച് തവണ ബോക്‌സിങില്‍ ദേശീയ ചാംപ്യനായിരുന്നു ലാഖ സിങ് 1996ലെ അത്‌ലാന്റ ഒളിംപിക്‌സിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നുവെങ്കിലും അന്ന് 91 കിലോഗ്രാമില്‍ മല്‍സരിക്കാനിറങ്ങിയ ലാഖ സിങിന് 17ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജോലിക്കുവേണ്ടി പലതവണ ബോക്‌സിങ് ഫെഡറേഷനുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ലാഖ സിങിന് ഉപജീവനത്തിനായി ഡ്രൈവര്‍ വേഷം കെട്ടേണ്ടിവന്നത്. ബോക്‌സിങില്‍ മികച്ച താരങ്ങളുള്ള ഇന്ത്യക്ക് ലാഖ സിങിനെപ്പോലുള്ള അനുഭവ സമ്പത്തുള്ള താരത്തെ പരിശീലകസ്ഥാനത്തേക്ക് ഉപയോഗപ്പെടുത്താമെങ്കിലും അധികൃതരുടെ അനാസ്ഥകള്‍ ഇത്തരം കായിക പ്രതിഭകളുടെ ജീവിതം കൂടുതല്‍ ദുരന്തമാക്കുന്നു.
Next Story

RELATED STORIES

Share it