Flash News

അന്നു ബാബരി തകര്‍ത്ത ബല്‍ബീര്‍ ഇന്ന് ഇസ്‌ലാം പ്രബോധകന്‍ ആമിര്‍

അന്നു ബാബരി തകര്‍ത്ത ബല്‍ബീര്‍ ഇന്ന് ഇസ്‌ലാം പ്രബോധകന്‍ ആമിര്‍
X
പാനിപ്പത്തില്‍ നിന്നുള്ള ഊര്‍ജസ്വലനായ ശിവസേനാ നേതാവ്; അതായിരുന്നു ബല്‍ബീര്‍ സിങ്, 1992 ഡിസംബര്‍ ആറിനു 'ജെയ് ശ്രീറാം' മുഴക്കി ബാബരി മസ്ജിദ് തകര്‍ത്തതിന്റെ അവകാശവാദം മുഴക്കിയ യുവാവ്. ബാബരി പള്ളിയുടെ മണ്ണില്‍ ഉയരുന്ന രാമക്ഷേത്രം മാത്രമായിരുന്നു അന്ന് മനസ്സില്‍. ഇന്നു ബാബരി ധ്വംസനത്തിനു കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോള്‍ തന്റെ ഇന്നലകളെക്കുറിച്ച് പശ്ചാത്താപ വിവശനാണ് ഈ യുവാവ്.



മറ്റുള്ളവര്‍ക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കുന്ന ദൗത്യമാണ് ഇദ്ദേഹം ഇപ്പോള്‍ ഏറ്റെടുക്കുന്നത്. സ്വന്തം തെറ്റു തിരിച്ചറിഞ്ഞു ബല്‍ബീര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം സ്വീകരിച്ച് മുഹമ്മദ് ആമിറായി. ബാബരി മസ്ജിദിന്റെ ഖുബ്ബകള്‍ തകര്‍ത്ത കര്‍സേവകനായി ജന്മദേശത്തു തിരിച്ചെത്തിയ ബല്‍ബീറിന് വീരസ്വീകരണമാണു ലഭിച്ചത്. ബല്‍ബീര്‍ അന്നു കൊണ്ടുവന്ന പള്ളിയുടെ രണ്ട് ഇഷ്ടികകള്‍ ഇപ്പോഴും ശിവസേനാ ഓഫിസില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

സിങിന്റെ മാറ്റം വളരെ നാടകീയമായിരുന്നു. ദയൂബന്ദിലെ മുസ്‌ലിം പണ്ഡിതനായ മൗലാനാ കലീം സിദ്ദീഖിയെ വധിക്കാനുള്ള ചുമതല വന്നതാണു സിങിന്റെ ജീവിതഗതി മാറ്റിയത്. പദ്ധതിയനുസരിച്ച് സിങ് ദയൂബന്ദിലെത്തിയെങ്കിലും മൗലാനയുടെ മതപ്രഭാഷണം കേട്ട ബല്‍ബീര്‍ സിങ് മറ്റൊരു മനുഷ്യനായി മൗലാനയെ കണ്ടു. പക്ഷേ ശത്രുവായല്ല. തുടര്‍ന്ന് ഇസ്‌ലാം സ്വീകരിച്ചു. എന്നാല്‍ ഈ മാറ്റം എളുപ്പമായിരുന്നില്ല. ജന്മദേശമായ പാനിപ്പത്ത് വിട്ട് ആമിര്‍ ഹൈദരബാദിലാണിപ്പോള്‍ താമസം.

മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചു. കര്‍സേവകനായിരുന്ന സുഹൃത്ത് യോഗേന്ദ്രപാലും ഇസ്‌ലാം സ്വീകരിച്ച് മുഹമ്മദ് ഉമറായി. പ്രായശ്ചിത്തമായി തങ്ങള്‍ 100 പള്ളികള്‍ പണിയുമെന്ന് ഇരുവരും പ്രതിജ്ഞയെടുത്തു. ഇതു വരെ 40 പള്ളികളായെന്ന് ആമിര്‍ പറയുന്നു. അയോധ്യയിലെ മുന്‍ യുവനേതാവ് ശിവപ്രസാദും സംഘവും  4000 ത്തോളം കര്‍സേവകര്‍ക്കാണു പരിശീലനം ന ല്‍കിയത്. ബാബരി പള്ളി തകര്‍ക്കുന്നതില്‍ അവര്‍ സജീവമായിരുന്നു. 1997ല്‍ ഷാര്‍ജയിലേക്കു ജോലിക്ക് പോയി. 99ല്‍ ഇസ്‌ലാം സ്വീകരിച്ച് മുഹമ്മദ് മുസ്തഫ എന്നു പേര് സ്വീകരിച്ചു. ഇതോടെ കുടുംബം ബന്ധം വിച്ഛേദിച്ചു.
Next Story

RELATED STORIES

Share it