Cricket

അന്ധരുടെ ഏഷ്യാകപ്പ്; പാക് ടീം ഇന്ത്യയിലേക്കില്ല

കറാച്ചി: അടുത്ത വര്‍ഷമാദ്യം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അന്ധരുടെ ഏഷ്യാകപ്പില്‍ നിന്ന് പാകിസ്താന്‍ ടീം പിന്‍മാറി. പരമ്പരയ്ക്കായി ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നില്ലെന്ന് പാകിസ്താന്‍ ബ്ലൈന്റ് ക്രിക്കറ്റ് കൗണ്‍സില്‍ ഇന്നറിയിച്ചു. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് നേരെയും പാക് ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്ക് നേരെയും ഇന്ത്യയില്‍ ഉണ്ടായ അക്രമങ്ങള്‍ കണക്കിലെടുത്താണ് പാകിസ്താന്റെ പുതിയ തീരുമാനം.

അടുത്ത വര്‍ഷം നടക്കുന്ന ട്വിന്റി-20 ലോകകപ്പില്‍ പാകിസ്താനും പങ്കെടുക്കുമെന്ന തീരുമാനം വന്നതിന് തൊട്ടടുത്ത ദിവസമാണ് പാകിസ്താന്‍ പുതിയ തീരുമാനം.
ഡിസംബറില്‍ ഇരു ടീമുകളും പങ്കെടുക്കുന്ന പരമ്പര ഉണ്ടാവില്ലെന്ന് പാകിസ്താന്‍ നേരത്തെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it