Kottayam Local

അന്ധരായ ലോട്ടറി വില്‍പനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്



കോട്ടയം: അന്ധരും വികലാംഗരുമായ ലോട്ടറി വില്‍പ്പനക്കാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ഫെഡറേഷന്‍. കാഴ്ചയില്ലാത്തവര്‍ക്കും വികലാംഗര്‍ക്കുമായി 1967ല്‍ ആരംഭിച്ച ലോട്ടറി പ്രസ്ഥാനം ഇന്നും ശൈശവദശ പിന്നിടുന്നില്ല. ഈ സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉടന്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്റ്റോക്കിസ്റ്റുമാര്‍ക്ക് കൊടുക്കുന്ന കമ്മീഷന്‍ അന്ധരായ ഭാഗ്യക്കുറി കച്ചവടക്കാര്‍ക്കും കൊടുക്കണം. ലോട്ടറി ക്ഷേമനിധിയില്‍ അംഗമായ അന്ധരായ ഭാഗ്യക്കുറി കച്ചവടക്കാര്‍ക്കും രണ്ടുലക്ഷം രൂപവരെ ചികില്‍സ ആനുകൂല്യങ്ങള്‍ നല്‍കണം. സാധാരണ മരണത്തിന് അഞ്ചുലക്ഷവും അപകടമരണത്തിന് 10 ലക്ഷവും സഹായമായി നല്‍കണം. സര്‍ക്കാരിന്റെ ഭവനപദ്ധതികളില്‍ ഉള്‍പ്പെടുത്തി സ്ഥലമില്ലാത്തവര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കണം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലത്ത് ടിക്കറ്റ് വില്‍ക്കാന്‍ അനുവദിക്കണം. അന്ധരായ ലോട്ടറി തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നടപ്പാക്കണമെന്നും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ചെറിയാച്ചന്‍ തെരുവി പറമ്പിലും സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ ജോസഫും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it