kasaragod local

അന്ത്യോദയ: കേന്ദ്രമന്ത്രി കാണിച്ചത് രാഷ്ട്രീയ മര്യാദകേട്- എംപി

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനിന്് ആലപ്പുഴയിലും കാസര്‍കോടും സ്‌റ്റോപ്പ് അനുവദിച്ച തീരുമാനം പുറത്തുവിടുന്നതില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കാണിച്ചത് രാഷ്ട്രീയ മര്യാദകേടാണെന്ന് പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അന്ത്യോദയ എക്‌സ്പ്രസിന് സ്‌റ്റോപ്പ് അനുവദിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. 28ന് വൈകിട്ട് ഏഴിന്് കൂടിക്കാഴച നിശ്ചയിച്ചതിനാല്‍ രണ്ടു ദിവസത്തെ പരിപാടികള്‍ റദ്ദാക്കിയാണ് താന്‍ ഡല്‍ഹിയില്‍ എത്തിയത്. ഏഴിന് യോഗം നടക്കാനിരിക്കെ ഉച്ചക്ക് മുമ്പ് തന്നെ കത്ത് തയ്യാറാക്കി കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് അയച്ചുകൊടുത്ത കേന്ദ്രമന്ത്രി തികച്ചും രാഷ്ട്രീയ നാടകമാണ് കളിച്ചതെന്ന് എംപി പറഞ്ഞു. ഈ നടപടിയിലുള്ള നീരസം കേന്ദ്രമന്ത്രിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ ഉള്‍പ്പെടുന്ന ഒരു മണ്ഡലത്തിന്റെ വിഷയം വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കേണ്ട കാര്യമൊന്നുമില്ല. ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കുന്ന കാര്യം ഉറപ്പായും നടപ്പിലാക്കാമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും മന്ത്രിയും നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്. പ്രഖ്യാപിക്കുന്ന തിയ്യതി മാത്രമാണ് അറിയാനുണ്ടായിരുന്നത്.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ചങ്ങല വലിച്ചത് കൊണ്ടാണ് ട്രെയിന്‍ നിര്‍ത്തിയതെന്ന പ്രചാരണം ബാലിശമാണ്. ചങ്ങല വലിച്ചാല്‍ വണ്ടി നിര്‍ത്തുമെങ്കില്‍ മറ്റ് എല്ലാ ട്രെയിനുകളും കാസര്‍കോട് നിര്‍ത്തേണ്ടതല്ലേയെന്നും പി കരുണാകരന്‍ എംപി ചോദിച്ചു. രാജധാനിക്ക് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കുന്ന വിഷയവും കഞ്ചിക്കോട് കോച്ച്ഫാക്ടറി ഉള്‍െപ്പടെയുള്ള കാര്യവും കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറി കെ മുഹമ്മദ് ഹനീഫയും ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it