malappuram local

അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ ഊഷ്മള സ്വീകരണം

തിരൂര്‍: രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടേയും സമര പോരാട്ടങ്ങള്‍ക്കൊടുവി ല്‍ അന്ത്യോദയ എക്‌സ്പ്രസ് പുലര്‍ച്ചെ അഞ്ച് മണിയോടെ ചൂളം വിളിയോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നു നിന്നു നിശ്ചിത സമയത്തിലും ഒന്നര മണിക്കൂര്‍ വൈകിയതൊന്നും വകവെക്കാതെ ജനപ്രതിനിതികളടക്കമുള്ള വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവര്‍ ഹര്‍ഷാവാരത്തോടെ ട്രയിനി നെ സ്വാഗതം ചെയ്തു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എ സി മമ്മൂട്ടി തിരൂരിലെ പൗരപ്രമുഖരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി. എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അലവി കണ്ണംകുളം ലോക്കോ പൈലറ്റിന് ബൊക്കെ നല്‍കിക്കൊണ്ട് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി റഈസ് പുറത്തൂര്‍, ഷഫീഖ്, ജംഷീര്‍, ഹമീദ് പയ്യനങ്ങാടി, ശംസു പുറത്തൂര്‍, കോയ കണ്ണംകുളം, കെഎസ് ഇല്യാസ്, അബ്ദുല്‍ ഗഫൂര്‍ പെരുന്തുരുത്തി, കെ എം നൗഷാദ്, യാഹു ബാവ, ഫൈസല്‍ കുറുമ്പടി, ആഷിക് മുട്ടന്നൂര്‍, നവാബ് ആശുപത്രിപ്പടി പങ്കെടുത്തു.മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഓടി തുടങ്ങിയ അന്ത്യോദയ എക്‌സ്പ്രസന് ജില്ലയിലൊരിടത്തും സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. എസ്ഡിപിഐ ഉള്‍പെടയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും സ്റ്റോപ്പ് അനുവദിച്ച് കിട്ടുവാനായി പ്രക്ഷോഭസമരരംഗത്തായിരുന്നു.അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി ട്രെയിന്‍ തടയല്‍ സമരം നടത്തിയിരുന്നു. ട്രെയിനിന് പരീക്ഷണാടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. റിസര്‍വേഷന്‍ ഇല്ലാത്ത സ്‌പെഷല്‍ ഫെയറില്‍ ഓടുന്ന അന്ത്യോദയ എക്‌സ്പ്രസ് വ്യാഴം ശനി ദിവസങ്ങളില്‍ രാത്രി 09.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രയിന്‍ കാലത്ത് 09 മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. വെള്ളി ഞായര്‍ ദിവസങ്ങളില്‍ രാത്രി 08 മണിക്കാണ് മംഗലാപുരത്തുനിന്നും മടക്കയാത്ര






















































Next Story

RELATED STORIES

Share it