Flash News

അന്തിമ വിധി അല്ലാഹുവിന്റെ കോടതിയില്‍: ആസിഫയുടെ പിതാവ്

ന്യൂഡല്‍ഹി: “ഏറ്റവും ഉന്നത നീതിപീഠം അല്ലാഹുവിന്റേതാണ്. അവിടെ കുറ്റക്കാരെല്ലാം വിചാരണ ചെയ്യപ്പെടും. അല്ലാഹു അന്തിമവിധി പറയും. ഒരാള്‍ ഹിന്ദുവാണോ മുസ്‌ലി മാണോ എന്നു നോക്കിയല്ല മനുഷ്യത്വം കാണിക്കേണ്ടത്. ഇത് ഒരു ഹിന്ദു കുഞ്ഞിനാണ് സംഭവിച്ചതെങ്കില്‍ ഞങ്ങള്‍ നീതി തേടി തെരുവില്‍വന്നേനെ’- ജമ്മുകശ്മീരിലെ കത്‌വ ജില്ലയി ല്‍ പോലിസുകാരും പൂജാരിയും സംഘവും കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ആസിഫ ബാനുവെന്ന എട്ടു വയസ്സുകാരിയുടെ പിതാവ് മുഹമ്മദ് യൂസുഫ് പജ്വലയുടെ വാക്കുകളാണിത്. “ആസിഫ എല്ലാ കാര്യങ്ങളിലും ഞങ്ങളെ സഹായിക്കും. ഞങ്ങളുടെ കുതിരകളെയും രണ്ട് ആട്ടിന്‍കുട്ടികളെയും നോക്കുന്നത് അവളാണ്. അവള്‍ക്ക് എല്ലാറ്റിനോടും നല്ല സ്‌നേഹമാണ്. ഞാന്‍ വീടിന് പുറത്തുപോവുമ്പോഴെല്ലാം അവള്‍ എനിക്കൊപ്പം വരണമെന്ന് വാശിപിടിക്കും’- മകളെപ്പറ്റി പറയുമ്പോള്‍ 35കാരനായ പിതാവ് കരയുന്നു.
ഈ വേനല്‍ക്കാലത്ത് ആസിഫയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഡോക്ടറാക്കണമെന്നോ അധ്യാപികയാക്കണമെന്നോ ഉള്ള വലിയ മോഹങ്ങളൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു. സ്വയം ജീവിക്കാന്‍ കഴിയുന്ന നിലയില്‍ എത്തിക്കണമെന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഹിന്ദുക്കളായ അയല്‍ക്കാരുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ആസിഫയെ കൂട്ടമാനഭംഗത്തിന് ഇരയാക്കാന്‍ നേതൃത്വം നല്‍കിയ റിട്ടയേഡ് റവന്യൂ ഉദ്യോഗസ്ഥനായ ഗ്രാമമുഖ്യന്‍ സഞ്ജി റാമിന് ഞങ്ങള്‍ റോഡിലൂടെ നടന്ന് ഗ്രാമത്തില്‍ പോവുന്നതു വരെ കണ്ടുകൂടായിരുന്നു. കൂട്ടംതെറ്റിയ ആടുകളെ അയാളുടെ കൈയില്‍ കിട്ടിയാല്‍ തിരിച്ചുതരില്ല. പക്ഷേ, എന്റെ കുഞ്ഞിനോട് അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും മുഹമ്മദ് യൂസുഫ് പറഞ്ഞു. അതിനിടെ, ആസിഫയുടെ കുടുംബം റസാന ഗ്രാമത്തില്‍ നിന്നു പലായനം ചെയ്തു. പിതാവ് മുഹമ്മദ് യൂസുഫും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബമാണ് ആസിഫയുടേത്.
Next Story

RELATED STORIES

Share it