thrissur local

അന്തിമ ഗുണഭോക്തൃ പട്ടിക ചാവക്കാട് നഗരസഭ അംഗീകരിച്ചു

ചാവക്കാട്: നഗരസഭയില്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത 318 പേരും ഭൂമി ഉള്ളവരും എന്നാല്‍ ഭവനരഹിതരുമായ 22 പേരുമാണ് ഈ പട്ടികയിലുള്ളത്.
ചാവക്കാട് താലൂക്ക് ആശുപത്രി നവീകരണം, ബ്ലാങ്ങാട് ബീച്ചില്‍ നിന്നു പുത്തന്‍കടപ്പുറം വരെ പാത നിര്‍മാണം എന്നീ പദ്ധതികളുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി തിരുവനന്തപുരം ജിപ്ടാക് ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനം സമര്‍പ്പിച്ച ടെന്‍ഡര്‍ അംഗീകരിച്ചു.
നഗരസഭയില്‍ ഖരമാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതിന് വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) തയാറാക്കാനും തീരുമാനിച്ചു. നഗരസഭ അഞ്ചാം വാര്‍ഡില്‍ സ്വന്തമായി കെട്ടിടമില്ലാത്ത 112ാം നമ്പര്‍ അങ്കണവാടിക്ക് കെട്ടിടനിര്‍മാണത്തിനായി തയാറാക്കിയ 11,43,302 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.
ദീര്‍ഘകാലമായി ശോച്യാവസ്ഥയിലായിരുന്ന പൂക്കുളം നവീകരണത്തിനായി സര്‍ക്കാ ര്‍ ഹരിതം മിഷനില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തുന്നതിനായി രണ്ടു ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തികള്‍ ചെയ്യുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി.
നഗരസഭ 201617 വര്‍ഷം നടപ്പാക്കിയ പദ്ധതികളായ 20 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം, സ്ത്രീകള്‍ക്ക് യോഗാ പരിശീലനം എന്നിവ ഈ വര്‍ഷവും നടപ്പാക്കുന്നതിനായി 201718 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ആറു ലക്ഷം രൂപ വകയിരുത്തി. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനി, എ സി ആനന്ദന്‍, എ എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എം ബി രാജലക്ഷ്മി, പി എം നാസര്‍, കെ എസ് ബാബുരാജ്, എ എച്ച് അക്ബര്‍, ഷാഹിദ മുഹമ്മദ്, ഹിമ മനോജ്, ജോയ്‌സി, സൈസണ്‍ മാറോക്കി, പി പി നാരായണന്‍, മഞ്ജു കൃഷ്ണന്‍, നസീം അബു സംസാരിച്ചു.
Next Story

RELATED STORIES

Share it