Districts

അന്തിമ കണക്ക് പുറത്തുവന്നു: ആദ്യ ഘട്ടം: 77.83% പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട അന്തിമ കണക്കു പ്രകാരം 77.83 ശതമാനമാണ് പോളിങ്. കൂടുതല്‍ പോളിങ് വയനാട്ടിലും (82.18) കുറവ് തിരുവനന്തപുരത്തും (72.40) ആണ്.
2010ല്‍ ഏഴ് ജില്ലകളിലായി നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 75.33 ശതമാനമായിരുന്നു പോളിങ്. അന്ന് വോട്ടെടുപ്പ് നടന്ന ജില്ലകളില്‍ ഇടുക്കിയുണ്ടായിരുന്നില്ല. പകരം പത്തനംതിട്ടയായിരുന്നു. അന്ന് രണ്ടു ഘട്ടങ്ങളിലായി 76.32 ശതമാനമായിരുന്നു പോളിങ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായുള്ള 1,11,00,509 വോട്ടര്‍മാരില്‍ 86,39,811 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂര്‍ ഒഴികെ ആറു ജില്ലകളിലും ഇക്കുറി പോളിങില്‍ വര്‍ധനവുണ്ടായി. തിരുവനന്തപുരം 72.40, കൊല്ലം 76.24, ഇടുക്കി 78.33, കോഴിക്കോട് 81.46, വയനാട് 82.18, കണ്ണൂര്‍ 80.91, കാസര്‍കോട് 78.43 എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. നാലു കോര്‍പറേഷനുകളില്‍ കോഴിക്കോടാണ് ഉയര്‍ന്ന പോളിങ്- 74.78 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരം കോര്‍പറേഷനിലാണ്- 63.09. കഴിഞ്ഞ തവണ തിരുവനന്തപുരം കോര്‍പറേഷനില്‍ 60.5 ശതമാനമായിരുന്നു പോളിങ്.
പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ 74.75 ശതമാനം പോളിങ് രേഖപ്പെടുത്തി. കൊല്ലം കോര്‍പറേഷനില്‍ പോളിങ് 69.09 ശതമാനമാണ്.
Next Story

RELATED STORIES

Share it