അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് ഇന്നു സമാപിക്കും
BY kasim kzm22 July 2018 3:34 AM GMT
kasim kzm22 July 2018 3:34 AM GMT
കോടഞ്ചേരി : നാല് ദിവസം മലയോര മേഖലയെ ആഘോഷതിമിര്‍പ്പിലാറാടിച്ച ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പും ഇന്ന് സമാപിക്കും. വിദേശികളടക്കം നിരവധി വിനോദസഞ്ചാരികളെ വരവേറ്റ മലയോര ഫെസ്റ്റ് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ പുതിയ അധ്യായം വരച്ചിട്ടാണ് കൊടിയിറങ്ങുന്നത്.
കുതിച്ചൊഴുകുന്ന പുഴയില്‍ താരങ്ങളുടെ സാഹസിക പ്രകടനം കാഴ്ചക്കാരെ പിടിച്ചു നിര്‍ത്തുന്നതായിരുന്നു. ഇന്നലെ പുരുഷ-വനിതാ പ്രൊഫണല്‍ താരങ്ങള്‍ മല്‍സരിച്ച ബോട്ടോര്‍ ക്രോസ് പ്രഫണല്‍, ബോട്ടോര്‍ ക്രോസ് ഇന്റര്‍മീഡിയറ്റ് മല്‍സരങ്ങള്‍ പുലിക്കയം ചാലിപ്പുഴയിലാണ് നടന്നത്.
ദേശീയ-വിദേശ താരങ്ങളടക്കം 50 തിലധികം പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബോട്ടോര്‍ ക്രോസ് പ്രഫണല്‍ പുരുഷ വിഭാഗത്തില്‍ ഒളിംപിക്—സ് താരം ന്യൂസിലന്റുകാരന്‍ മൈക് ഡോസന്‍ ഒന്നാംസ്ഥാനം നേടി. അമേരിക്കക്കാരനായ ഡെയിന്‍ ജാക്സണ്‍ രണ്ടാംസ്ഥാനവും സ്പെയിന്‍കാരന്‍ ഗര്‍ഡ് സെറാസോള്‍സ് മൂന്നാംസ്ഥാനവും നേടി.
കാനഡയുടെ കലോബ് ഗ്രാഡി നാലാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തില്‍ നെതര്‍ലാന്‍ഡ്—സിന്റെ മാര്‍ട്ടിന വെഗ്മാന്‍ ജേതാവായി. ഇംഗ്ലണ്ടില്‍ നിന്നുള്ള മോളി ആഗര്‍ രണ്ടും ഫ്രാന്‍സിന്റെ നൗറിയ ന്യൂമാന്‍ മൂന്നാംസ്ഥാനവും നേടി. അമേരിക്കക്കാരി അന്നാ ബ്രൂണോക്കാണ് നാലാംസ്ഥാനം. ഉച്ചക്ക് ശേഷം നടന്ന ബോട്ടോര്‍ക്രോസ് ഇന്റര്‍ മീഡിയറ്റ് പുരുഷ വിഭാഗത്തില്‍ സിംഗപൂരില്‍ നിന്നുള്ള ശിവനേശന്‍ ഒന്നാംസ്ഥാനം നേടി.
ഇന്ത്യാക്കാരായ ജോയ് മല്‍ഹോത്ര, യദുനന്ദന്‍ എന്നിവര്‍ യഥാക്രം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള സാനിയ പിംഗ്—ളേ ഒന്നാംസ്ഥാനും രണ്ടും മൂന്നും സ്ഥാനത്തെത്തി. ശിഖ രണ്ടാംസ്ഥാനവും അഹാന മൂന്നാംസ്ഥാനവും നേടി. ഇന്ത്യന്‍ കയാക്കിങ് ആന്റ് കനോയ് അസോസിയേഷന്‍ ടീമംഗങ്ങളാണ് വിജയികള്‍. ഇന്നത്തെ മല്‍സരങ്ങള്‍ അരിപ്പാറ ഇരുവഴിഞ്ഞിപ്പുഴയില്‍ രാവിലെ 10ന് ആരംഭിക്കും ചാംപ്യന്‍ഷിപ്പിലെ റാപിഡ് രാജ, റാപിഡ് റാണി എന്നിവരെ തിരഞ്ഞെടുക്കുന്ന ഡൗണ്‍ റിവര്‍ എക്—സ്ട്രീം റെയ്—സ് ആണ് ഇന്നത്തെ പ്രധാന ഇനം.
തുടര്‍ന്ന് ഫെസ്റ്റിവലില്‍ പങ്കെടുത്ത താരങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ഫണ്‍ റെയ്—സ് ഉച്ചക്ക് ശേഷവും നടക്കും.സമാപന സമ്മേളനവും താരങ്ങള്‍ക്കുള്ള സമ്മാനദാനവും വൈകിട്ട് അഞ്ചിന് പുല്ലൂരാംപാറ ഇലന്തുകടവു പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Next Story
RELATED STORIES
വാസുദേവ അഡിഗയുടെ മകന് എ വാസുവിന്റെ മറുപടി
13 April 2021 2:44 PM GMTടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വെട്ടത്തൂര്‍ സ്വദേശി മരിച്ചു
15 Nov 2019 11:20 AM GMTസി പി ജലീല്‍ വധം: പ്രതിഷേധ പോസ്റ്റര്‍ പതിച്ചതിനു യുഎപിഎ പ്രകാരം കേസ്
24 Oct 2019 6:48 PM GMTഅവരുടെ ശൈശവം നാം കവര്ന്നെടുക്കണോ?
31 July 2019 9:40 AM GMTഅല്‍ ഫിത്റ: മാതൃക ഈജിപ്ഷ്യന്‍ പഠന രീതി
31 July 2019 9:26 AM GMTമനപ്പാഠമല്ല ഖുര്‍ആന്‍ പഠനം
31 July 2019 9:14 AM GMT