malappuram local

അന്താരാഷ്ട്ര വുഷു ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആലങ്കോട് സ്വദേശികളും

ചങ്ങരംകുളം: അന്താരാഷ്ട്ര വുഷു ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആലങ്കോട് സ്വദേശികളായ ആര്യ എസ് സുരേഷും അശ്വിന്‍ എസ് സുരേഷും ശ്രീലങ്കയിലേക്ക്. ഇരട്ട സ്വര്‍ണത്തിളക്കത്തോടെ കൈവന്ന ഈ സൗഭാഗ്യത്തെ പൂര്‍ണ്ണതയിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ മിടുക്കനും മടിക്കിയും.
സ്‌ക്കൂള്‍ ഗെയിംസ് ആന്റ് ആക്ടിവിറ്റീസ് ഡവലപ്പ്‌മെന്റ് ഫൈണ്ടേഷന്‍ ഓഫ് ഇന്ത്യ ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ നടത്തിയ ദേശീയ വുഷു ചാംപ്യന്‍ഷിപ്പില്‍ തവലു വിഭാഗം ജിയാന്‍ ഷു ഇവന്റ് ഇല്‍ ലും ക്യുയാന്‍ ഷു ഇവന്റ് ലും ഇരട്ട സ്വര്‍ണ്ണ മെഡലുകള്‍ നേടിയാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചത്. കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആര്യ കേരളാ സ്‌പോട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ നടക്കുന്ന നാഷണല്‍ വുഷുചാംപ്യന്‍ഷിപ്പില്‍ മൂന്ന് തവണ പങ്കെടുത്ത് രണ്ട് തവണ മെഡല്‍ നേടിയിട്ടുണ്ട്.
ചെറുപ്പം മുതല്‍ യോഗയില്‍ പ്രാവണ്യം നേടിയ ആര്യ സ്‌പോട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കേരളായോഗാ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി നേഷണല്‍ ചാംപ്യന്‍ഷിപ്പിലും ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.
പെരുമുക്ക് ബിടിഎംയുപി സ്‌ക്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആശ്വിന്‍ എസ് സുരേഷ് വുഷുവിലും യോഗയിലും പ്രാഭണ്യം നേടിയിട്ടുണ്ട്. രണ്ട് തവണ സംസ്ഥാന വുഷു ചാമ്പ്യ ന്‍ഷിപ്പില്‍ സ്വര്‍ണം നേടി. ദേ ശീയ വുഷു ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it