Flash News

അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് യോഗ ഗാന മത്സരം

അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് യോഗ ഗാന മത്സരം
X
Yoga-Day-out

ന്യൂഡല്‍ഹി: ജൂണ്‍ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം യോഗ ഗാന് മത്സരം സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയിലാണ് മത്സരം. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രചനക്ക് 5 ലക്ഷം രൂപ പുരസ്‌കാരം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും പരമാവധി രണ്ടു എന്‍ട്രികള്‍ സമര്‍പ്പിക്കാം. 5 എം.ബി യില്‍കുറഞ്ഞ സൈസിലുള്ള മൂന്നു മുതല്‍ അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള യോഗ ഗാനം എം.പി.ത്രീ ഫോര്‍മാറ്റില്‍വേണം സമര്‍പ്പിക്കാന്‍. infy-moayush@gov.in എന്ന ഇ-മെയിലിലേക്കാണ് എന്‍ട്രികള്‍ അയക്കേണ്ടത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി- മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiamedicine.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Next Story

RELATED STORIES

Share it