അന്താരാഷ്ട്ര നാടകോല്‍സവം: 32 നാടകങ്ങള്‍ അരങ്ങേറും

തൃശൂര്‍: സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോല്‍സവം (ഇറ്റ്‌ഫോക്ക്) 10ാം എഡിഷനില്‍ 32 നാടകങ്ങള്‍ അരങ്ങേറും. ജനുവരി 20 മുതല്‍ 29 വരെ നീളുന്ന നാടകോല്‍സവത്തില്‍ ഇറാന്‍, ഫലസ്തീന്‍, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ജോ ര്‍ജിയ, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 16 നാടകങ്ങളും 15 ഇന്ത്യന്‍ നാടകങ്ങളും അരങ്ങിലെത്തും. മുംബൈയിലെ ക്രാന്തി ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന സംവാദ രൂപത്തിലുള്ള നാടകാവതരണമാണു മറ്റൊന്ന്. മുംബൈയിലെ സെക്‌സ് തൊഴിലാളികളുടെ കുട്ടിക ള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയിലാണ് ഇതിന്റെ അവതരണമെന്ന് അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തി ല്‍ പറഞ്ഞു. മലയാള നാടകങ്ങള്‍ അഞ്ചെണ്ണമുണ്ടാവും. 'തിയേറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ്' എന്നതാണു 10ാം എഡിഷന്റെ പ്രമേയം. സെമിനാറുകള്‍, ഫോട്ടോ പ്രദര്‍ശനം, സംഗീത പരിപാടികള്‍, കേരളീയ കലാരൂപങ്ങള്‍ എന്നിവയും ഇതോടനുബന്ധിച്ചു നടക്കും. സംഗീത നാടക അക്കാദമി, സ്‌കൂള്‍ ഓഫ് ഡ്രാമ, ജവഹര്‍ ബാലഭവന്‍, രാമനിലയം, പാലസ് ഗ്രൗണ്ട് എന്നിവ വേദികളാവും. ഭിന്നലിംഗക്കാര്‍ക്കു വേണ്ടിയുള്ള നാടക പരിശീലന ക്യാംപ് സ്‌കൂള്‍ ഓഫ് ഡ്രാമയിലും നടത്തും. ക്യാംപില്‍ രൂപംകൊള്ളുന്ന നാടകത്തിന്റെ അവതരണം ആദ്യദിനത്തില്‍ അക്കാദമി കാംപസില്‍ അരങ്ങേറും. ഇറ്റ്‌ഫോക്കിന്റെ ഉദ്ഘാടനം 20നു വൈകീട്ട് 5.30 നു മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. നാടകോല്‍സവത്തിന്റെ ഷെഡ്യൂള്‍ പ്രകാശനം തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടന്നു. വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, പോഗ്രാം ഓഫിസര്‍ എ വി രാജീവന്‍, ഇറ്റ്‌ഫോക്ക് കോ-ഓഡിനേറ്റര്‍ ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it