അന്താരാഷ്ട്ര ചക്ക മഹോല്‍സവം സമാപിച്ചു
BY kasim kzm15 July 2018 5:09 AM GMT
kasim kzm15 July 2018 5:09 AM GMT
അമ്പലവയല്‍: സംസ്ഥാന കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിവന്ന അന്താരാഷ്ട്ര ചക്കമഹോല്‍സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ അന്താഷ്ട്ര സിംപോസിയവും അവസാനിച്ചു.
കഴിഞ്ഞ ആറുവര്‍ഷമായി അമ്പലവയലില്‍ അന്താരാഷ്ട്ര ചക്ക മഹോല്‍സവം നടത്താറുണ്ടെങ്കിലും ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി നടന്ന പരിപാടിയില്‍ ഇന്തോനീസ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
ചക്കയെ ജനകീയമാക്കുന്നതിനും ചക്കയുടെ പോഷക-ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്തുന്നതിനും ചര്‍ച്ചകളും നയരൂപീകരണവും നടന്നു.
ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ്വര്‍ക്ക് അന്തര്‍ദേശീയ ചെയര്മാന് മുഹമ്മദ് ദേശ ഹാജി ഹാസിമിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര സിംപോസിയം നടന്നത്.
ചക്ക വരവ്, പ്രദര്‍ശനം, വിവിധ മല്‍സരങ്ങള്‍, ഗോത്രസംഗമം, ചക്ക സംസ്കരണത്തിലും ഉല്പന്ന നിര്‍മാണത്തിലും വനിതകള്‍ക്ക് സൗജന്യ പരിശീലനം എന്നിവയുമുണ്ടായിരുന്നു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT