Flash News

അന്താരാഷ്ട്ര ഗുഡാലോചന പുറത്ത് കൊണ്ട് വരണം. നമ്പി നാരായണന്‍

അന്താരാഷ്ട്ര ഗുഡാലോചന പുറത്ത് കൊണ്ട് വരണം. നമ്പി നാരായണന്‍
X


കബീര്‍ എടവണ്ണ

ഷാര്‍ജ:  ഇന്ത്യയിലെ പ്രമുഖ  ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒ. നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്ന് ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട് നിരപരാധിത്വം തെളിയിച്ച് പുറത്ത് വന്ന പ്രമുഖ ശാസ്്ത്രജ്ഞന്‍ ഡോ. നമ്പി നാരായണന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ തന്റെ ജീവചരിത്ര ഗ്രന്ഥമായ ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന പുസ്തക പ്രകാശനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എം.ടി. വാസുദേവന്‍ നായരാണ് പുസ്തക പ്രകാശനം നടത്തിയത്.
രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ ഐ.എസ്.ആര്‍.ഒ. യെ നശിപ്പിക്കാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര ബന്ധമുള്ളവര്‍ ശ്രമിച്ചത്. മാധ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അധികൃതര്‍ തന്നെ ഈ കള്ളകേസില്‍ ഉള്‍പ്പെടുത്തിയത്. ഈ കേസ് കെട്ടിച്ചമച്ച കള്ളക്കേസാണന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യത്തിന് പുറത്ത് നിന്നുള്ളവരാണ് ഈ കള്ളക്കേസ് ഉണ്ടാക്കിയത്. അവരുടെ ലക്ഷ്യം എന്താണെന്ന് കണ്ട് പിടിക്കാന്‍ വിവിധ അന്യേഷണ ഏജന്‍സികള്‍ ഉള്‍പ്പെട്ട പ്രത്യേക അന്യേഷണ സംഘത്തെ തന്നെ രൂപീകരിക്കണം. അന്വേഷണം നടത്തിയാല്‍ പല സത്യങ്ങളും പുറത്ത്് വരുമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകം ഹിന്ദി സിനിമയായി പുറത്തിറങ്ങും. തമിഴ് ഹിന്ദി നടനായ ആര്‍ മാധവനായിരിക്കും ചിത്രത്തിലെ നായകന്‍.
Next Story

RELATED STORIES

Share it