അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം സമാപിച്ചു

കോഴിക്കോട്: സ്വപ്‌നനഗരിയില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ കീഴില്‍ ഐഎസ്എം സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം സമാപിച്ചു. ഏഴു വേദികളിലായി 26 സെഷനുകളായാണ് സമ്മേളനം സംഘടിപ്പിച്ചത്. സൗദി അറേബ്യയിലെ ഗ്രാന്റ് മുഫ്തിയും ലോക പ്രസിദ്ധ പണ്ഡിതനുമായ അബ്ദുല്‍ അസീസ് ആലുശൈഖ് ആന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന്റെ സമാപനദിവസ പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലികള്‍ക്കു മാത്രമുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് മാനവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ലോകത്തെ മുഴുവന്‍ മുസ്‌ലിംകളും കര്‍മരംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പി എന്‍ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (വീഡിയോ കോണ്‍ഫറന്‍സ്), ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, ടി കെ അഷ്‌റഫ്, ഹാരിസ്ബനു സലീം, സിറാജുല്‍ ഇസ്ലാം, അഡ്വ. ടി എ സിദ്ധീഖ്, നജീബ് കാന്തപുരം, വി കെ സി മമ്മദ് കോയ (കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍), അഷ്‌റഫ് അബൂബക്കര്‍, എം പി. അഹമ്മദ്, ഫൈസല്‍ മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it