kozhikode local

അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് വിദ്യാര്‍ഥി

കോഴിക്കോട്: ഈജിപ്ത് സര്‍ക്കാറിന്റെ മതകാര്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ പാരായണ മനഃപാഠ മല്‍സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് വിദ്യാര്‍ത്ഥി  ഹാഫിള് മുഹമ്മദ് സലീം പങ്കെടുക്കും. 40 രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ പുതുപ്പറമ്പ സ്വദേശി പരേതനായ  അബ്ദുല്‍  റഹ്മാന്‍  മുസ്ലിയാരുടെയും  ആയിഷയുടെയും  മകനാണ് ഹാഫിള് സലീം.
ഹാഫിള് നൗഫല്‍ സഖാഫി കാപ്പാടിന്റെ ശിക്ഷണത്തില്‍ മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും  2014ല്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ  ശേഷം ഹാഫിളുകള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്ന കൊയിലാണ്ടി പാറപ്പള്ളിയിലെ മര്‍കസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക്ദീനാര്‍ പഠനകേന്ദ്രത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഹാഫിള് മുഹമ്മദ് സലീമിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍  മര്‍കസ് പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it