palakkad local

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിച്ചു

പാലക്കാട്: അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിശ്വാസിന്റെ  നേതൃത്വത്തില്‍ നടത്തിയ ബോധവല്‍കരണ പരിപാടി എം ബി രാജേഷ് എംപി ഉദ്യോഗസ്ഥര്‍ക്ക് അഴിമതി വിരുദ്ധ സന്ദേശമടങ്ങുന്ന ലഘുലേഖ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. എഡിഎം എസ് വിജയന്‍ അധ്യക്ഷനായി. അഴിമതിയെ ഉന്നതതലങ്ങളില്‍ നടക്കുന്നതും അല്ലാത്തതെന്നും രണ്ടായി തരംതിരിക്കാം. എളുപ്പത്തില്‍ മനസിലാകാത്തവിധം ഉന്നതതലങ്ങളില്‍ നടക്കുന്ന അഴിമതിയാണ് അപകടകരം.
പണമാണ് അഴിമതിയുടെ അടിസ്ഥാനകാരണമെന്നും അഴിമതിക്കെതിരെ നിരന്തര സമരങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിഎംജി, മോയന്‍സ് സ്‌ക്കൂളുകളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ 3000ത്തോളം ഉദ്യോസ്ഥര്‍ക്ക് ലഘുലേഖ വിതരണം ചെയ്തു. ജില്ലാ കലക്ടറേറ്റ് സമ്മേളനഹാളില്‍ വിഷയവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് എം എന്‍ കൃഷ്—ണന്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പോലിസ് സര്‍ജന്‍ ഡോ.പി ബി ഗുജ്—റാള്‍നെ പരിപാടിയില്‍ ആദരിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ശ്രീധര്‍ ചാമക്കുറി, വിശ്വാസ് സെക്രട്ടറിയും  അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറമായ പി.പ്രേംനാഥ് , വിജിലന്‍സ് ഉദ്യോഗസ്ഥര്‍, സര്‍വീസ് സംഘടനാ നേതാക്കള്‍,  യുവസ്വരാജ്, ഹ്യൂമണ്‍റൈറ്റ്‌സ് മിഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it