അന്തര്‍സംസ്ഥാന കുറ്റവാളി തൃശൂരില്‍ അറസ്റ്റില്‍

ചാലക്കുടി: ഒളിവില്‍ കഴിയുകയായിരുന്ന അന്തര്‍ സംസ്ഥാന കുറ്റവാളിയെ ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട് കോലഞ്ചേരിക്കാരന്‍ രാജീവ് എന്ന പ്രവീണി(42)നെയാണ് ചാലക്കുടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും ക്രൈം സ്‌ക്വാഡ് എസ്‌ഐ വല്‍സകുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കേരളത്തിലും തമിഴ്‌നാടിലും നിരവധി കളവ് കേസുകളിലും കുഴല്‍പ്പണ കേസുകളിലും പ്രതിയാണിയാളെന്ന് പോലിസ് അറിയിച്ചു. ചാലക്കുടി, കൊരട്ടി, മാള, പാലക്കാട് ജില്ലയിലെ വടക്കുംചേരി, കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, തലശ്ശേരി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതി രേ നിരവധി കളവ് കേസുകളുണ്ട്.
ഈയിടെ ചാലക്കുടിയില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ചാലക്കുടി സ്‌റ്റേഷനിലെ കവര്‍ച്ചക്കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരുടെ വിശദ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഈ അന്വേഷണത്തില്‍ കവര്‍ച്ചക്കേസിലെ പ്രതിയായ രാജീവ് കൊല്ലം ജില്ലയില്‍ ഉണ്ടെന്നു വിവരം ലഭിച്ചു. സമീപവാസികളോട് തിരക്കിയപ്പോള്‍ ഇയാള്‍ ഇ സ്‌ലാംമതം സ്വീകരിച്ച് മുഹമ്മദ് ഇന്‍ഫാന്‍ എന്ന പേര് സ്വീകരിച്ചതായി മനസ്സിലായി. തുടര്‍ന്ന് അഞ്ചല്‍ പോലിസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി എം മൂസ, വി യു സില്‍ജോ, ഷിജോ തോമസ്, എ വി റെജി, ചാലക്കുടി പോലിസ് സ്‌റ്റേഷനിലെ എം ടി ഷാജു, രാജേഷ് ചന്ദ്രന്‍, പി വി ദീപു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it