Kottayam Local

അന്തര്‍സംസ്ഥാന കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ബിജു അറസ്റ്റില്‍

കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വീടുകളില്‍ കവര്‍ച്ച നടത്തുകയും  വാഹനങ്ങള്‍ മോഷ്ടിക്കുകയും ചെയ്്ത  അന്തര്‍സംസ്ഥാന  കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ  കാമാക്ഷി  എസ്‌ഐ എന്നറിയപ്പെടുന്ന  ഇടുക്കി  തങ്കമണി കാമാക്ഷി സ്വദേശി വലിയപറമ്പില്‍ ബിജു(41) അറസ്റ്റില്‍. കോട്ടയം ജില്ലയില്‍   അടുത്തിടെയുണ്ടായ  ഭവന ഭേദന കേസുകളുടെ അന്വേഷണം ഫലപ്രദമായി നടത്തിയതിന്റെ ഫലമായാണ്  ബിജു അറസ്റ്റിലായത്.  തമിഴ്‌നാട്ടിലെ  സേലം ജില്ലയില്‍ അത്തൂരിനടുത്ത് ഇടയപ്പട്ടി ഭാഗത്തുള്ള കരുമാന്തുറ  എന്ന സ്ഥലത്ത് ഇയാള്‍  ഒളിവില്‍ കഴിയുകയായിരുന്നു.  ഇവിടെ താമസിച്ച് പണത്തിനു ആവശ്യം വരുമ്പോള്‍ കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു ഒരുവര്‍ഷത്തോളമായി ഇയാളുടെ രീതി. ഇയാളെ പിടികൂടുമ്പോള്‍  വില്‍ക്കാനായി കയ്യില്‍ കരുതിയിരുന്ന സ്വര്‍ണ ഉരുപ്പടികളും പോലിസ്  കണ്ടെടുത്തിട്ടുണ്ട്. 100ഓളം   മോഷണ കേസുകള്‍ വിവിധ ജില്ലകളിലായി  ഇയാള്‍ക്കെതിരെ  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരുമാസമായി  ജില്ലാ പോലിസ്  മേധാവി മുഹമ്മദ് റഫീക്കിന്റെ  നിര്‍ദേശാനുസരണം  കോട്ടയം ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ മേല്‍നോട്ടത്തിലുള്ള  ടീം ബിജുവിനെ കണ്ടെത്തുന്നതിനായി  ഊര്‍ജിത ശ്രമം നടത്തി വരികയായിരുന്നു. ഇതിനോടുവിലാണ്  കോട്ടയം ഈസ്റ്റ് എസ്‌ഐ റനീഷ് , എഎസ്‌ഐ മാരായ  ഷിബുക്കുട്ടന്‍, അജിത്, സജികുമാര്‍ ഐ , കോട്ടയം ഡി വൈഎസ്പി ഓഫിസിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അരുണ്‍ കുമാര്‍ കെ ആര്‍, പാലാ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സിനോയ്  എന്നിവര്‍ അടങ്ങുന്ന സംഘം പ്രതിയെ പിടികൂടിയത്്.  ഏറ്റുമാനൂര്‍ സിഐ   എ ജെ തോമസ് , ഗാന്ധിനഗര്‍  എസ്‌ഐ എം എസ് ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു.കഴിഞ്ഞ നാല് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ് വന്ന ഇയാള്‍ക്കെതിരെ  പാമ്പാടി, കട്ടപ്പന, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍,  ഉപ്പുതറ, മുരിക്കാശ്ശേരി എന്നി സ്്‌റ്റേഷനുകളിലെ കേസുകളില്‍ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.  കൂടാതെ ഇടുക്കി ജില്ലയിലെ  വണ്ടന്‍മേട്, തങ്കമണി, അടിമാലി, എന്നീ പോലിസ് സ്‌റ്റേഷനുകളിലെ വിവിധ കേസുകളിലേയ്ക്ക് ഇയാളെ പോലിസ് തിരഞ്ഞു കൊണ്ടിരിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it