malappuram local

അന്തര്‍ദേശീയ സര്‍വകലാശാലകളുമായി ധാരണയുണ്ടാക്കും: ഹൈദരലി തങ്ങള്‍

പെരിന്തല്‍മണ്ണ: ജാമിഅ നൂരിയ്യ ദേശീയ അന്തര്‍ദേശീയ സര്‍വകളാശാലകളുമായി അക്കാദമിക് രംഗത്ത് കാരാറുകളും ധാരണകളും ഉണ്ടാക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജൂനിയര്‍ കോളജ് വിദ്യാര്‍ഥികളുടെ ഗ്രാന്റ് സല്യൂട്ടില്‍ മിഷന്‍ 2016 പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍-എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഉന്നത മത വിദ്യാഭ്യാസം നല്‍കാനുള്ള ദഅ്‌വാ കോഴ്‌സുകള്‍ ജാമിഅ നൂരിയ്യ യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുന്നതോടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ അറുപതോളം ജൂനിയര്‍ കേളജുകളില്‍ നിന്നായി 3,500 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. എം പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, എം എം മുഹ്‌യുദ്ദീന്‍ മുസല്യാര്‍, ടി പി ഇപ്പ മുസ്‌ല്യാര്‍, മെട്രോ മുഹമ്മദ് ഹാജി, കെ മമ്മത് ഫൈസി, ഇബ്രാഹീം സുബ്ഹാന്‍(റിയാദ്), സി കെ വി യൂസുഫ്, പാറക്കല്‍ അബ്ദുല്ല, സലീം ആയഞ്ചേരി, മുഹമ്മദലി ഹാജി തൃക്കടിയേരി, അബ്ദുല്ല ഹാജി പാറക്കടവ്, അബ്ദുല്ല ഹാജി കളപ്പാട്ടില്‍, ഇബ്രാഹീം ഹാജി തിരൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉസ്മാന്‍ ഫൈസി എറിയാട് സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന എന്‍ലൈറ്റ്‌മെന്റ് സെഷന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it