Kollam Local

അനൈക്യവുമായി മുന്നണികള്‍: ഐക്യത്തോടെ എസ്ഡിപിഐ

ശാസ്താംകോട്ട: ത്രിതലപഞ്ചാ യത്ത് തിരഞ്ഞെടുപ്പില്‍ റിബലുകളും വിമത ഭീഷണികളുമായി ഇരുമുന്നണികളും കുന്നത്തൂരില്‍ കിതക്കുമ്പോഴും മല്‍സരിക്കുന്ന വാര്‍ഡുകളില്‍ ഐക്യത്തോടെ എസ്ഡിപിഐ ബഹുദൂരം മുന്നേറുന്നു. എല്ലാ വാര്‍ഡുകളിലും മല്‍സരിക്കുക എന്ന തത്വംമാറ്റിവെച്ച് മല്‍സരിക്കുന്ന വാര്‍ഡുകളില്‍ ശക്തമായ മല്‍സരം കാഴ്ചവെയ്ക്കുവാനും അതിലൂടെ വിജയം കരസ്ഥമാക്കുവാനുമുള്ള പ്രവര്‍ത്തനമാണ് എസ്ഡിപിഐ നടത്തിവരുന്നത്. പോരുവഴി ഗ്രാമപ്പഞ്ചായത്തില്‍ എസ്ഡിപിഐ പ്രധാന മല്‍സരം കാഴ്ചവെയ്ക്കുന്നത് 11, 12, 13, 14, 15 വാര്‍ഡുകളിലാണ്. ശാസ്താംനട 11-ാം വാര്‍ഡില്‍ ഷീജാ ഷാജഹാനാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. വിദ്യാലക്ഷ്മി യുഡിഎഫ് സ്ഥാനാര്‍ഥിയും എല്‍ഡിഎഫിലെ ശ്രീദേവിയും മല്‍സര രംഗത്തുണ്ട്. കമ്പലടി 12-ാം വാര്‍ഡിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷംസുദ്ദീനാണ്. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ജലീലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉമ്മന്റയ്യത്ത് ഗോപിനാഥന്‍പിള്ളയുമാണ്. മൈലാടുംകുന്ന് 13-ാം വാര്‍ഡിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷിബു മയ്യത്തുംകരയാണ്. ഇര്‍ഷാദ്, ജമാല്‍, നിസാര്‍ അഹമ്മദ്, ബദറുദ്ദീന്‍, മൈലാടുംകുന്ന് മുജീബ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. കമ്പലടിവടക്ക് 14-ാം വാര്‍ഡിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷിബു ചക്കുവള്ളിയാണ്. ജലീല്‍, ഫിറോസ്ഖാന്‍, ബഷീര്‍ റാവുത്തര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. മയ്യത്തുംകര 15-ാം വാര്‍ഡിലെ എസ്ഡിപഐ സ്ഥാനാര്‍ഥി ശ്രീജിത്താണ്. ഗ്രാമപ്പഞ്ചായത്തംഗവും മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ പി കെ രവിയാണ് ഇവിടെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. എല്‍ഡിഎഫിലെ ആര്‍ സൂരജ്, ബിജെപിയുടെ ശ്രീകല എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. നിലവിലെ ഗ്രാമപ്പഞ്ചായത്തംഗം എസ്ഡിപിഐയിലെ എ ആമിന വാര്‍ഡില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെ എസ്ഡിപിഐ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പില്‍ പോരുവഴി ഗ്രാമപ്പഞ്ചായത്തിലെ 12, 13 വാര്‍ഡുകളില്‍ എസ്ഡിപിഐ ആയിരുന്നു രണ്ടാംസ്ഥാനത്തെത്തിയിരുന്നത്. ശൂരനാട് വടക്ക് ഗ്രാമപ്പഞ്ചായത്തില്‍ എട്ട്, ഒമ്പത്, 11 വാര്‍ഡുകളിലാണ് മല്‍സരം നടക്കുന്നത്. എട്ട്, 11 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്വതന്ത്രസ്ഥാനാര്‍ഥികളാണ്. എട്ടില്‍ സുധീര്‍, ഒമ്പതില്‍ മണ്‍സൂര്‍, 11ല്‍ ലത്തീഫ് എന്നിവരാണ് മല്‍സരിക്കുന്നത്. മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി സുധീര്‍ ബദറുദ്ദീനാണ്. യുഡിഎഫ് തന്നെ ഇവിടെ രണ്ടായിട്ടാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസിലെ തടത്തില്‍ സലിം, മുസ്‌ലിംലീഗിലെ നജീബ്, എല്‍ഡിഎഫിന്റെ റഷീദ് തുടങ്ങിയവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ശാസ്താകോട്ട ഗ്രാമപ്പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സഫീന ഹുസൈന്‍, മൂന്നാംവാര്‍ഡില്‍ സബീന സനല്‍, 15-ാം വാര്‍ഡില്‍ റഷീദാ എന്നിവരും ശൂരനാട് തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ അഞ്ചാംവാര്‍ഡില്‍ ഷിബു, പത്താംവാര്‍ഡില്‍ അനീഷ എന്നിവരും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പോരുവഴി ഡിവിഷനില്‍ നിസാറുദ്ദീനും എസ്ഡിപിഐ സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നു.
Next Story

RELATED STORIES

Share it