അനേ്വഷണം ക്രൈംബ്രാഞ്ചിന് കൈമാറണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അനേ്വഷണം അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സമര്‍ഥരായ ഉദേ്യാഗസ്ഥരെക്കൊണ്ട് അനേ്വഷണം നടത്തി എത്രയുംവേഗം കേസിന് തുമ്പുണ്ടാക്കണമെന്നും കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിന്റെ തിരക്കുണ്ടെങ്കിലും സംഭവത്തിന്റെ തെളിവുകള്‍ മാഞ്ഞുപോവുന്നതിനു മുമ്പ് അനേ്വഷണം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ക്രൈംബ്രാഞ്ച് അനേ്വഷണത്തിന്റെ പുരോഗതി റിപോര്‍ട്ട് മേയ് 30ന് രാവിലെ 11ന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ഡിജിപിക്കും കൊച്ചി റേഞ്ച് ഐജിക്കും എറണാകുളം റൂറല്‍ എസ്പിക്കും നിര്‍ദേശം നല്‍കി.
ജിഷയുടെ കൊലപാതകം ഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകത്തെക്കാള്‍ അതിക്രൂരവും പൈശാചികവുമാണ്. പകല്‍സമയത്ത് നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് പോലിസിന് നാണക്കേടാണെന്നും ജസ്റ്റിസ് ജെബി കോശി ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it