Kollam Local

അനൂപ്ഖാന് 25 വര്‍ഷം കഠിനതടവ്‌

കൊല്ലം: പാരിപള്ളി നെട്ടയം അനൂപ് വധക്കേസിലെ ഒന്നാം പ്രതി അനൂപ് ഖാന് 25 വര്‍ഷം കഠിനതടവ്. രണ്ടാം പ്രതി ബിനുവിന് 20 വര്‍ഷം കഠിന തടവും മൂന്നാം പ്രതി അജയന് ജീവപര്യന്തം കഠിന തടവുമാണ് കോടതിശിക്ഷ വിധിച്ചത്. പിന്‍സിപ്പില്‍ ഡിസ്ട്രിക് ആന്റ് സെക്ഷന്‍സ് കോടതി ജഡ്ജി  മുഹമ്മദ് ഇബ്രാഹിമിന്റെ താണ് വിധി2010 ജൂലൈ എട്ടിനാണ് മിനിലോറി ഉടമയായ പള്ളിക്കല്‍ നെട്ടയം മുതിയക്കോണം മേലേവിള വീട്ടില്‍ അനൂപിനെ(30) പ്രതികള്‍ കൊലപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം   304,34 (പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി അനൂപ് ഖാന് കൊലപാതകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഒന്നാം പ്രതിയായ അനുപ് ഖാന് തുടര്‍ച്ചയായ 25 വര്‍ഷത്തെ ജയില്‍ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും, രണ്ടാം പ്രതി ബിനുവിന് തുടര്‍ച്ചയായ 20 വര്‍ഷത്തെ തുടര്‍ചയായ ജയില്‍ ശിക്ഷയും ഇരുപത്തി അയ്യായിരം രൂപ പിഴയും, മൂന്നാം പ്രതി അജയന് ജീവപര്യന്തം കഠിന തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് കൊലകേസുകളില്‍ പ്രതിയായ അനൂപ് ഖാന്‍ ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. ഒരു വധകേസില്‍ ഹൈക്കോടതിയില്‍ വിചാരണ നേരിടുകയാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ ആര്‍ സേതുനാഥാണ് കോടതിയില്‍ ഹാജരായത് വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട അനൂപിന്റെ അമ്മ ശ്യാമളയും, ഭാര്യ ശാരികയും കോടതിയില്‍ എത്തിയിരുന്നു. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയില്‍ സന്തോഷമുണ്ടെന്ന് അമ്മ ശ്യാമള പറഞ്ഞു. വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും അനൂപിന്റെ ഭാര്യ ശാരികയും പ്രതികരിച്ചു.വന്‍ ജനകൂട്ടമാണ് വിധി കേള്‍ക്കാന്‍ കോടതി വരാന്തയില്‍ എത്തിയത്. പഴുത് കിട്ടിയാല്‍ ഒന്നാം പ്രതി അനൂപ് ഖാന്‍ രക്ഷപ്പെടുമെന്ന ഇന്റെലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയിലാണ് മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയതും തിരികേ ജയിലിലേക്ക് കൊണ്ട് പോയതും.
Next Story

RELATED STORIES

Share it