Alappuzha local

അനുമതി ഓണ്‍ലൈനായി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കായി സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നു ലഭിക്കേണ്ട ആറ് അനുമതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇവയ്ക്കുള്ള അനുമതിയും ഓണ്‍ലൈനായി ലഭിക്കും.
ലമിൗാമവേശ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ വാഹനത്തിനും സമ്മേളനത്തിനും ലൗഡ് സ്പീക്കറിനും റാലിക്കും അനൗണ്‍സ്‌മെന്റ് വാഹനത്തിനും സ്‌റ്റേജ്/കമാനത്തിനുമുള്ള അനുമതികള്‍ക്ക് അപേക്ഷിക്കാം. ഹെലികോപ്റ്റര്‍, ഹെലിപാഡിനുള്ള അനുമതിയും ഈ വെബ്‌സൈറ്റ് മുഖേനയാണ് നല്‍കുക.
അപേക്ഷ സമര്‍പ്പിക്കുന്ന വിധം: വെബ്‌സൈറ്റില്‍ കയറിയശേഷം ഹോം പേജില്‍ അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി 'ഗെറ്റ് ഒടിപി'( ഒറ്റത്തവണ പാസ്‌വേഡ്) എന്ന ബട്ടന്‍ അമര്‍ത്തുക. അപ്പോള്‍ അപേക്ഷകന്റെ മൊബൈല്‍ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് നമ്പര്‍ ബന്ധപ്പെട്ട കോളത്തില്‍ രേഖപ്പെടുത്തി 'വാലിഡേറ്റ് ഒടിപി' എന്ന ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ ആപ്ലിക്കേഷന്‍ എന്ന തലക്കെട്ടില്‍ ലഭിക്കുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അനുമതി അപേക്ഷ തിരഞ്ഞെടുത്ത് സേവ് ചെയ്യുമ്പോള്‍ അപേക്ഷകന് ഫോണില്‍ എസ്എംഎസായി അപേക്ഷാ നമ്പര്‍ ലഭിക്കും. ഈ നമ്പറും മൊബൈല്‍ ഫോണ്‍ നമ്പറും ഉപയോഗിച്ച് വെബ്‌സൈറ്റിലെ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് ലഭിക്കാനുള്ള ലിങ്കില്‍ പ്രവേശിച്ചാല്‍ അനുമതി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
അഞ്ച് അനുമതികളും വെബ്‌സൈറ്റില്‍ കൂടി മാത്രമേ ലഭി ക്കൂ. ഫീസ് 0070-00-103-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ചെല്ലാനായും ടഅെടയ്ക്കാം. വാഹനത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച പ്രചാരണം നടത്തുന്നതിന് 15 ദിവസത്തേക്ക് 500 രൂപയും പൊതുയോഗങ്ങള്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് 300 രൂപയും അടയ്ക്കണം.
എല്ലാ അപേക്ഷകളും നിര്‍ദിഷ്ട ഫോമിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളെല്ലാം സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഫീസ് അടയ്ക്കാനുള്ള ട്രഷറി ചെല്ലാന്‍ വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും. വെബ്‌സൈറ്റില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഉപയോഗിക്കാം.
Next Story

RELATED STORIES

Share it