Flash News

അനുമതിയില്ലാതെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത സംഭവം : അന്വേഷണമാരംഭിച്ചു

അനുമതിയില്ലാതെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത സംഭവം :  അന്വേഷണമാരംഭിച്ചു
X
കാസര്‍കോട്:  ഐ.എസ് അനുകൂലമെന്ന് കരുതപ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അനുമതിയില്ലാതെ ചേര്‍ത്തു എന്ന വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം നടപടിയാരംഭിച്ചു. കേരളത്തില്‍ ഐ.എസ് റിക്രൂട്ട്‌മെന്റ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍പെട്ട ഉദ്യോഗസ്ഥര്‍  അണങ്കൂരിലെത്തി പരാതിക്കാരനായ ഹാരിസ് മസ്താനില്‍ നിന്ന് മൊഴിയെടുത്തു.  മെസേജ് ടു കേരള എന്ന ഗ്രൂപ്പില്‍ തന്നെ അനുമതിയില്ലാതെ ചേര്‍ത്തുവെന്നാണ് ഹാരിസ് മസ്താന്‍ പോലിസില്‍ പരാതിപ്പെട്ടത്.
ഗ്രൂപ്പില്‍ ചേര്‍ത്തയുടനെ ഗ്രൂപ്പിന്റെ ലക്ഷ്യമെന്തെന്ന് താന്‍ ചോദിച്ചപ്പോള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് ആരോപിക്കപ്പെടുന്ന തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് അബ്ദുല്ലയുടെ മറുപടി എന്ന രീതിയില്‍ ശബ്ദ സന്ദേശം ലഭിച്ചതായാണ് ഹാരിസ് മസ്താന്‍ പറയുന്നത്. കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ പറയുന്ന റാഷിദ് അബ്ദുല്ല താന്‍ തന്നെയാണെന്ന് സന്ദേശത്തില്‍ പറയുന്നതായി വ്യാപാരി പറയുന്നു. അബൂ ഇസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിന്‍. വിവരങ്ങള്‍ ഇദ്ദേഹം ടൗണ്‍ സി.ഐ സി.എ അബ്ദുല്‍റഹീമിന് കൈമാറി.
Next Story

RELATED STORIES

Share it