അനുപം ഖേറിന് പാകിസ്താന്‍ വിസ നിഷേധിച്ചു

ന്യൂഡല്‍ഹി/കറാച്ചി: ബോളിവുഡ് നടനും ബിജെപി അനുഭാവിയുമായ അനുപം ഖേറിന് പാകിസ്താന്‍ വിസ നിഷേധിച്ചു. കറാച്ചിയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ചതുര്‍ദിന സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കുന്നതിനാണ് ഖേര്‍ വിസയ്ക്ക് അപേക്ഷിച്ചത്. ഇന്ത്യയില്‍നിന്നു ക്ഷണിക്കപ്പെട്ട 18 പേരില്‍ അനുപം ഖേറിനു മാത്രമാണ് വിസ നിഷേധിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ കടുത്ത ദുഃഖവും നിരാശയുമുണ്ടെന്ന് ഖേര്‍ പറഞ്ഞു. എന്നാല്‍, അനുപം ഖേര്‍ വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നില്ലെന്ന് പാകിസ്താന്‍ ഹൈക്കമ്മീഷന്റെ മാധ്യമവിഭാഗം തലവന്‍ മന്‍സൂര്‍ മേമന്‍ പറഞ്ഞു. ഖേറിന്റെ വിസയെപ്പറ്റി ഒന്നും അറിയില്ലെന്ന് സാഹിത്യോല്‍സവ സംഘാടകരും അറിയിച്ചു.
Next Story

RELATED STORIES

Share it