അനുച്ഛേദം 35 എ ചോദ്യംചെയ്തുള്ള ഹരജി കശ്മീരിലെ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 35എ അനുച്ഛേദത്തിന് എതിരായ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരി രണ്ടാംവാരം വരെ നീട്ടി. ഹരജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പരിശോധിക്കുമെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അനുച്ഛേദം 35എ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണോയെന്നാണു കോടതി പരിശോധിക്കുക.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പും കണക്കിലെടുത്ത് ഹരജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. സപ്തംബര്‍ മാസത്തില്‍ ആരംഭിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് എട്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. അതേസമയം, ഹരജി തള്ളണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
ചുരുങ്ങിയത് രണ്ട് കേസുകളിലെങ്കിലും രണ്ട് വ്യത്യസ്ത ഭരണഘടനാ ബെഞ്ചുകള്‍ ഇതിന്റെ സാധുത പരിശോധിച്ചതാണെന്നാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്ക് വസ്തുക്കള്‍ വാങ്ങുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നാണ് റിട്ട് ഹരജി നല്‍കിയ വി ദി സിറ്റിസണ്‍ എന്ന സന്നദ്ധ സംഘടന വാദിക്കുന്നത്.
Next Story

RELATED STORIES

Share it