Flash News

അനുഗ്രഹയും റസയും ബാഡ്മിന്റണ്‍ ടീമില്‍



കോഴിക്കോട്: ഇന്തോനീസ്യയിലെ ജക്കാര്‍ത്തയില്‍ ജൂലൈ 22 മുതല്‍ 30 വരെ നടക്കുന്ന ജൂനിയര്‍ ഏഷ്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് കേരള ബാഡ്മിന്റണ്‍ ഡബിള്‍സ് താരങ്ങളായ അനുഗ്രഹ വിജയകുമാറിനെയും റസാ ഫര്‍ഹത്തിനെയും തിരഞ്ഞെടുത്തു. കേരളത്തില്‍ ഈ വര്‍ഷം നടന്ന മൂന്ന് ടൂര്‍ണമെന്റുകളിലും ഇവര്‍ കിരീടം നേടിയിരുന്നു. ഇരുവരും ഇപ്പോള്‍ എറണാകുളം റീജ്യനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ജോയ് ടി ആന്റണിയയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത അനുഗ്രഹ വിജയകുമാറിനെയും റസ ഫര്‍ഹത്തിനെയും ബാഡ്മിന്റണ്‍ വെല്‍വിഷേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി ശ്രീനിവാസന്‍ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it