Kottayam Local

അനീഷ്‌മോനും റിനിയും നിക്കാഹ് കഴിഞ്ഞ് മടങ്ങിയത് പോളിങ് ബൂത്തിലേക്ക്

ചങ്ങനാശ്ശേരി: കാത്തിരുന്ന നിക്കാഹ് കഴിഞ്ഞ വരനും വധുവും ആദ്യം എത്തിയത് പോളിങ് ബൂത്തിലേക്ക്. ചങ്ങനാശ്ശേരി കമ്മത്ത് ഹാളിലെ 93ാം നമ്പര്‍ ബൂത്തിലാണ് വോട്ടുചെയ്യാന്‍ ചങ്ങനാശ്ശേരി കാക്കാംതോട് റിനി നിവാസില്‍ റജിയുടെ മകള്‍ റിനി റെജിയും പായിപ്പാട് പുത്തന്‍പുരയില്‍ കാസിം റാവുത്തരുടെ മകന്‍ അനീഷ്‌മോനും എത്തിയത്.
ഇവരുടെ വിവാഹം പഴയപള്ളി-പായിപ്പാട് മുസ്‌ലിം ജമാഅത്തുകളുടെ കാര്‍മികത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ നടന്നത്. തുടര്‍ന്ന് വോട്ട് ചെയ്യാനായി നേരെ കമ്മത്ത്ഹാളിലേക്ക് എത്തി. നവ വധൂവരന്‍മാര്‍ എത്തുന്നതു കാണ്ട് മറ്റു വോട്ടര്‍മാര്‍ അവര്‍ക്കു വോട്ട് ചെയ്യാനായി അവസരം നല്‍കി.
Next Story

RELATED STORIES

Share it