Flash News

അനീതിക്കെതിരെ മുന്നണി പോരാളിയാവുക : കാംപസ് ഫ്രണ്ട്



പാലക്കാട്: അനീതി നിയമമായിക്കൊണ്ടിരിക്കുന്ന കാലത്ത് നീതിയുടെ മുന്നണിപ്പോരാളികളാവാന്‍ വിദ്യാര്‍ഥികള്‍ തയ്യാറെടുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ പറഞ്ഞു. അനീതിക്കെതിരേ കലാപമുയര്‍ത്തുക എന്ന മുദ്രാവാക്യത്തില്‍ പാലക്കാട് മുതലമട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കാംപസ് ഫ്രണ്ട് സംസ്ഥാനതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍ ചടങ്ങും നടന്നു.   സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സലീം, ജില്ലാ പ്രസിഡന്റ് ജാഫര്‍ പാലക്കാട്, സെക്രട്ടറി റാഷിദ്, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാന്‍, പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് നൂര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it