wayanad local

അനിശ്ചിതത്വം നീങ്ങാതെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി

സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്ന അനിശ്ചിതത്വം നീങ്ങിയില്ല. അതേസമയം, പലകഥകളും പരക്കുന്നുമുണ്ട്. ബിജെപിയെ കൂട്ടുപിടിച്ച് ഭരണം വേണ്ടന്ന് ഇരുമുന്നണികളും തീരുമാനിക്കുകയും ചെയ്തു.
അതിനിടെ, യുഡിഎഫിലെ കേരള കോണ്‍ഗ്രസ് അംഗത്തെ കൂട്ടി എല്‍ഡിഎഫ് മുനിസിപ്പാലിറ്റി ഭരണം പിടിക്കുമെന്ന സൂചനകളുമുണ്ട്. 35 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 17 സീറ്റുവീതവും ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ഒരു സീറ്റ് നേടി നിര്‍ണായക ശക്തിയായി മാറിയ ബിജെപിയെ കൂട്ടുപിടച്ച് ഭരണം നടത്താന്‍ ഇരുമുന്നണികളും തയ്യാറല്ലെന്നു നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രണ്ടു മാര്‍ഗങ്ങളാണ് മുന്നണികള്‍ക്ക് മുന്നിലുള്ളത്. ഒന്ന് നറുക്കെടുപ്പിനെ നേരിടുക. അല്ലങ്കില്‍ എതിര്‍ മുന്നണികളില്‍ നിന്ന് ഒരാളെ ഒപ്പം നിര്‍ത്തുക. ഈ സാഹചര്യത്തിലാണ് യുഡിഎഫ് പാനലില്‍ വിജയിച്ച കേരളാ കോണ്‍ഗ്രസ്സിലെ ഒരംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം നടത്തിയേക്കാനുള്ള സാധ്യത തെളിയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനനുകൂലവുമാണ്.
എന്നാല്‍, ഇത്തരമൊരു നീക്കത്തെക്കുറിച്ച് എല്‍ഡിഎഫ് മൗനം പാലിക്കുകയാണെങ്കിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it