malappuram local

അനിശ്ചിതകാല ടിംബര്‍ ലോറി സമരം തുടങ്ങി

കാളികാവ്: ടിംബര്‍ലോറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മരവുമായി വന്ന ലോറിയെ കാളികാവ് പുറ്റമണ്ണയില്‍ വച്ച് സമരാനുകൂലികള്‍ തടഞ്ഞു.
എഐടിയുസി യൂനിയന്റെ നേതൃത്വത്തിലാണ് ലോറി തടഞ്ഞത്. ലോറി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുക, ക്ഷാമ ബത്തയും ബോണസും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ലോറി െ്രെഡവര്‍മാരും ക്ലീനര്‍മാരും സമരം നടത്തുന്നത്.
ലോറി ഉടമകളുമായി ശനിയാഴ്ച മലപ്പുറം ലേബര്‍ ഓഫിസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ഇതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. അമരമ്പലത്തും തൊഴിലാളികള്‍ ലോറികള്‍ തടഞ്ഞിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ സമരം തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it