kozhikode local

അനിശ്ചിതകാല കൂട്ടനിരാഹാര സത്യഗ്രഹം നടത്തുന്നു

കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയുടെ 2-ാം ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നാലുവരിപാതയായി വികസിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെയും മരാമത്ത് മന്ത്രിയുടെയും പ്രഖ്യാപനങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ഏപ്രില്‍ 23 മുതല്‍ മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം ചരിത്രകാരന്‍ ഡോ.എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല കൂട്ടനിരാഹാര സത്യാഗ്രഹം ആരംഭിക്കുവാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
സമരത്തിന്റെ മുന്നോടിയായി കിഴക്കെ നടക്കാവ് പരിസരത്ത് ഈ മാസം 20 ന് വൈകുന്നേരം 5.30 ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേരും.അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും അനുവദിക്കുക, സമ്മതപത്രം നല്കാത്തവരുടെ ഭൂമി ലാന്റ് അക്വസിഷന്‍ നിയമപ്രകാരം ഉടന്‍ ഏറ്റെടുക്കുക, സിവില്‍ സ്റ്റേഷനിലേതടക്കം സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി അടിയന്തിരമായി റോഡിന് വിട്ട് നല്‍കുക, കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പുനരധിവാസ പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിനിറങ്ങുന്നത്.
യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം ജി എസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍, തായാട്ട് ബാലന്‍, കെ വി സുനില്‍കുമാര്‍, കെ പി വിജയകുമാര്‍, പ്രദീപ് മാമ്പറ്റ, പി എം കോയ സംസാരിച്ചു.
Next Story

RELATED STORIES

Share it