thrissur local

അനില്‍ അക്കരെ എംഎല്‍എ മന്ത്രി ജലീലിന് കത്ത് നല്‍കി

വടക്കാഞ്ചേരി:  നഗരസഭയുടെ പരിധിയില്‍ വരുന്ന ഊത്രാളിക്കാവ് ടെമ്പിള്‍ റോഡ്, കാട്ടിലങ്ങാടി റോഡ്, ഞാറക്കുളങ്ങര റോഡ് എന്നീ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മുഖേന ഗതാഗതയോഗ്യമാക്കുന്നതിന് നഗരസഭയുടെ അനുമതി പൊതുമരാമത്ത് വകുപ്പിന് ന ല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കരെ എംഎല്‍എ വകുപ്പുമന്ത്രി കെ ടി ജലീലിനും തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കത്ത് നല്‍കി.2016-17ലെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ചിരുന്ന  മൂന്ന് പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയിട്ടുള്ളതാണ്. വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ ഊത്രാളിക്കാവ്, ഞാറക്കുളങ്ങര എന്നീ പ്രധാന ക്ഷേത്രങ്ങളിലേയ്ക്കുള്ള റോഡുകളും ക്ലേലിയ നഴ്‌സറി സ്‌കൂളിലേയ്ക്കുള്ള കാട്ടിലങ്ങാടി റോഡും പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ മാനിച്ചാണ് ഈ റോഡുകള്‍ക്കാവശ്യമായ തുക പ്രത്യേക വികസന നിധിയില്‍ നിന്ന് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുള്ളതുമാണ്. എംഎല്‍എ നേരിട്ടും പൊതുമരാമത്ത് വകുപ്പും, ജനപ്രതിനിധികള്‍ രേഖാമൂലവും ആവശ്യപ്പെട്ടിട്ടും ആറു മാസത്തിലേറെയായി വടക്കാഞ്ചേരി നഗരസഭ അനുമതി നല്‍കാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നഗരസഭയുടെ അനുമതി പൊതുമരാമത്ത് വകുപ്പിന് നല്‍കുന്നതിനുള്ള നിര്‍ദേശം വടക്കാഞ്ചേരി നഗരസഭാ ഭരണസമിതിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ കത്ത് നല്‍കിയത്.
Next Story

RELATED STORIES

Share it