Flash News

'അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതം'



തിരുവനന്തപുരം: സിപിഎമ്മിലെത്തുന്നതിന് മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്ന ആരോപണം നിഷേധിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. അനില്‍ അക്കര എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമാണ്.ജീവിതത്തിലൊരിക്കലും താന്‍ എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സി രവീന്ദ്രനാഥ് കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂര്‍ ആര്‍എസ്എസ് ശാഖാ അംഗമായിരുന്നുവെന്നും വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തൃശൂര്‍ സെന്റ്‌തോമസ് കോളജില്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമാണ് അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Next Story

RELATED STORIES

Share it