Flash News

അനുജന് നീതി തേടി സെക്രട്ടറിയേറ്റില്‍ ശ്രീജിത്തിന്റെ സമരം 762ാം ദിവസം;പിന്തുണയുമായി സോഷ്യല്‍മീഡിയ

അനുജന് നീതി തേടി സെക്രട്ടറിയേറ്റില്‍ ശ്രീജിത്തിന്റെ സമരം 762ാം ദിവസം;പിന്തുണയുമായി സോഷ്യല്‍മീഡിയ
X
തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട തന്റെ അനുജന്
നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ സമരം 762-ാം ദിവസം പിന്നിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീതി ലഭിക്കാത്ത യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തിയിരിക്കുകയാണ്. ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രോള്‍ ഗ്രൂപ്പായ ഐസിയു ആണ് മുന്നോട്ട് വന്നിരിക്കുന്നത്.



ഇത് ചളിയല്ലെന്നും, തമാശയല്ലെന്നും കാര്യമാണ് പറയുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഐസിയു ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുന്നത്.
'നീതി വൈകുന്നത് നീതി നിഷേധമാണ്. തന്റെ സഹോദരനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762-ാമത് ദിവസവും നീതി ലഭ്യമായിട്ടില്ല. കുറ്റാരോപിതര്‍ക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച് പോലീസ് കമ്പ്‌ളൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതെന്ന് ഐസിയുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അധികാരമുള്ളവര്‍ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം ഈ യുവാവിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ശ്രീജിത്തിനു വേണ്ടി സംസാരിക്കാന്‍ നമുക്കോരോരുത്തര്‍ക്കും നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാം. ആ രക്തം നമ്മുടെ കൈകളിലാണ്-ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2014 മെയ് 21നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിക്കുന്നത്. ശ്രീജിവിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അയല്‍ക്കാരിയായ യുവതിയുമായി പ്രണയത്തിലായതാണ് ശ്രീജിവിന്റെ കൊലപാതകത്തിന് കാരണമെന്നും യുവതിയുടെ വീട്ടുകാര്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് ശ്രീജിവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

https://www.facebook.com/InternationalChaluUnion/posts/1748531805204857
Next Story

RELATED STORIES

Share it