അനാവശ്യ രേഖകള്‍ ആവശ്യപ്പെട്ട് പരീക്ഷാര്‍ഥികളെ വട്ടംകറക്കുന്നു

കോഴിക്കോട്:പ്രവേശനപ്പരീക്ഷയ്ക്ക്് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളെ വിവര സാങ്കേതികവിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനാവശ്യമായി വട്ടംകറക്കുന്നു. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കല്‍-എന്‍ജിനീയറിങ് (കീം) പ്രവേശനപ്പരീക്ഷയ്ക്കാണ് മറ്റൊരു പ്രവേശനപ്പരീക്ഷയ്ക്കും ഇല്ലാത്ത നിബന്ധനകള്‍.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ദേശീയ പ്രവേശനപ്പരീക്ഷകളായ നീറ്റ്, ജെഇഇ, നിഫ്റ്റ്, നാറ്റ, നെസ്റ്റ്, ക്ലാറ്റ്, എന്‍ഐഡി, എയിംസ് തുടങ്ങിയ പരീക്ഷകള്‍ക്ക് ലളിതമായ രീതിയില്‍ പടവും ഒപ്പും വിരലടയാളവും മാത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമ്പോള്‍ കീം പ്രവേശനപ്പരീക്ഷയ്ക്ക് ഇതെല്ലാം വച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നിരവധി രേഖകളുമായി പരീക്ഷാ കമ്മീഷണര്‍ക്ക് തപാല്‍ വഴി അയച്ചുകൊടുക്കാനാണ് ആവശ്യപ്പെടുന്നത്. അതിന്റെ കൂടെ വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും അയക്കണം.
തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രം ആവശ്യമുള്ള രേഖകളാണ് എല്ലാവരെക്കൊണ്ടും നിര്‍ബന്ധിച്ച് പരീക്ഷ കേന്ദ്രത്തിലേക്ക് പോസ്റ്റലായി അയക്കാന്‍ പറയുന്നത്.
പ്ലസ്ടു പരീക്ഷ അടുത്തിരിക്കെ ദിവസങ്ങളാണ് വിദ്യാര്‍ഥികള്‍ ഇതിനായി പാഴാക്കുന്നത്. മാത്രമല്ല, വില്ലേജ് ഓഫിസ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഇതിനായി വന്‍ തിരക്കും അനുഭവപ്പെടുന്നു.
ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുമ്പോള്‍ തന്നെ വിദ്യാര്‍ഥികളുടെ എല്ലാ വിവരവും ഡിജിറ്റല്‍ രൂപത്തില്‍ പരീക്ഷാ കമ്മീഷണറുടെ സൈറ്റില്‍ ലഭ്യമാവുമ്പോഴാണ് വീണ്ടും പ്രി ന്റൗട്ട് എടുത്ത് അയക്കാന്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെടുന്നത്.




Next Story

RELATED STORIES

Share it