palakkad local

അനാഥ സംരക്ഷണത്തിന് സമൂഹംമുന്നോട്ട് വരണം: മുഖ്യമന്ത്രി

പട്ടാമ്പി: അനാഥരുടെ സരക്ഷണത്തിനായി സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ നടത്തുന്ന സേവനങ്ങള്‍ സമൂഹത്തില്‍ എന്നും ഓര്‍ക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വല്ലപ്പുഴ യതീംഖാനയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹത്തില്‍ പ്രത്യേക പരിഗണനയിലൂടെ ധാരാളം ആളുകള്‍ ഉണ്ട്.
അവരെ തിരിച്ചറിയാനും സഹായിക്കാനും സംരക്ഷിക്കാനും മുന്നോട്ട് വരിക എന്നത് ഒരു വലിയ സേവനമാണെന്നത് ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ്. സ്വാര്‍ത്ഥതയുടെ പിടിയില്‍ നിന്ന് മോചിതനാവുമ്പോഴാണ് ഒരു മനുഷ്യന്‍ മനുഷ്യനാവുന്നത്. ഓരോരുത്തരും അവരുടെ പ്രവര്‍ത്തന പരിധിയില്‍ നിന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കണമെങ്കില്‍ നമ്മള്‍ മറ്റുള്ളവരെക്കുറിച്ച് കൂടി ചിന്തിക്കണം. വലിയൊരു സേവനമാണ് വല്ലപ്പുഴ യതീം ഖാന നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. എം എല്‍ എമാരായ സി പി മുഹമ്മദ്, എന്‍ ഷംസുദ്ദീന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി അബ്ദുള്ള മുസ്‌ലിയാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി എം ബാപ്പു മുസ്‌ലിയാര്‍, സി കെ എം സാദിഖ് മുസ്‌ലിയാര്‍, കെ എസ് ഉണ്ണിക്കോയ തങ്ങള്‍, സി എ എം എ കരീം, എം കെ മാനുമുസ് ലി യാര്‍, പി കെ കോയ, എന്‍ കെ മൊയ്തുക്കുട്ടി സംസാരിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. യതീ ംഖാന കോമ്പൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it