palakkad local

അനാഥാലയങ്ങളില്‍ ആരോഗ്യ പരിശോധന ഉറപ്പാക്കണം

പാലക്കാട്: ഓര്‍ഫനെജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുളള അനാഥാലയങ്ങളില്‍ ആരോഗ്യ പരിശോധന ഉറപ്പാക്കണമെന്ന് കെ കൃഷ്ണന്‍കുട്ടി എംഎല്‍എ പറഞ്ഞു. അനാഥലയങ്ങളുടെയും മറ്റ് ധര്‍മ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച ജില്ലാതല നിരീക്ഷണ സമിതി യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. മാസത്തിലൊരിക്കലുളള ആരോഗ്യ പരിശോധന ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരേ വകുപ്പ്തല നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
അനാഥാലയങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഗ്രാന്റുകള്‍ നല്‍കുന്നതിനും അന്തേവാസികള്‍ക്ക് അര്‍ഹമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും അനധികൃത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനുമായാണ് ജില്ലാതല നിരീക്ഷണ സമിതി യോഗം ചേര്‍ന്നത്. ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, അനാഥാലയ മാനെജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it