kannur local

അനശ്ചിതകാല സമരം തുടങ്ങി

പരിയാരം: മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ മാനേജ്‌മെന്റ് കാണിക്കുന്ന ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് യുഡിഎഫ് അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ അനശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.
യൂനിയന്‍ നേതാക്കളായ ഏഴുപേര്‍ക്ക് മൂന്നുമാസമായി ശമ്പളം നിഷേധിച്ചുവെന്ന് ആരോപിച്ച് നടത്തുന്ന സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സി വി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കെ രാജന്‍ അധ്യക്ഷനായി. സിഎംപി ജില്ലാ സെക്രട്ടറി സി എ അജീര്‍ സംസാരിച്ചു.
സിഎംപി അനുകൂല യൂനിയനായ കെസിഡബ്ലുഎഫ് നേതാവ് വി വി മധുസൂദനനാണ് ഇന്നലെ നിരാഹാരമനുഷ്ടിച്ചത്. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമരക്കാരെ അഭിവാദ്യം ചെയ്തു.
Next Story

RELATED STORIES

Share it