Second edit

അനര്‍ഹര്‍ക്ക് സമ്മാനം

ശാസ്ത്രനേട്ടങ്ങള്‍ക്കും സാഹിത്യരംഗത്തെ സംഭാവനകള്‍ക്കുമാണ് നൊബേല്‍ സമ്മാനം നല്‍കപ്പെടുന്നതെങ്കിലും ഒട്ടും അര്‍ഹതയില്ലാത്ത നിരവധി പേര്‍ ഈ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട് എന്നാണ് ചരിത്രം. നാഷനല്‍ ജ്യോഗ്രഫിക് കഴിഞ്ഞ ദിവസം ഇങ്ങനെ അനര്‍ഹമായി അവാര്‍ഡ് കരസ്ഥമാക്കിയവരുടെ ഒരു പട്ടിക തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിലര്‍ അനര്‍ഹരായത് അവരുടെ ഗവേഷണവും നേട്ടങ്ങളും സമൂഹത്തിന് വിശേഷിച്ച് ഒരു പ്രയോജനവും നല്‍കാത്തതായതുകൊണ്ടാണ്.

വേറെ ചിലരാകട്ടെ, അവരുടെ ഗവേഷണനേട്ടങ്ങള്‍ സമൂഹത്തിന്റെ നാശത്തിനും ദുരിതത്തിനുമാണ് ഉപയോഗപ്പെടുത്തിയത്. വേറെ ചിലര്‍ തികഞ്ഞ സാമൂഹികവിരുദ്ധ മനോഭാവക്കാരും ഭ്രാന്തന്‍ വംശീയവാദികളുമാണ്. 1956ല്‍ ഫിസിക്‌സിന് നൊബേല്‍ നേടിയ വില്യം ഫോക്്‌ലി കറുത്തവരോട് കടുത്ത വിരോധമുള്ളയാളായിരുന്നു. കറുത്തവരുടെ ജനസംഖ്യാ വളര്‍ച്ച തടയാന്‍ അവരെ വന്ധ്യംകരണത്തിനു വിധേയരാക്കണം എന്നാണ് അദ്ദേഹം ശക്തിയുക്തം ആവശ്യപ്പെട്ടത്.

1918ല്‍ കെമിസ്ട്രിക്ക് നൊബേല്‍ നേടിയ ഫ്രിറ്റ്‌സ് ഹേബര്‍ നൈട്രജനും ഹൈഡ്രജനും സംയോജിപ്പിച്ച് രാസവളം നിര്‍മിച്ചയാളാണ്. രാസായുധങ്ങള്‍ ആദ്യമായി വികസിപ്പിച്ചെടുത്തതും ഇങ്ങേര്‍ തന്നെ. 1915 ഏപ്രില്‍ 22ന് തന്റെ രാസായുധം ബെല്‍ജിയത്തില്‍ ഫ്രഞ്ച് സൈനികരുടെ മേല്‍ പരീക്ഷിക്കുന്നതിന് അദ്ദേഹം ദൃക്‌സാക്ഷിയായിരുന്നു. ആയിരത്തോളം ഫ്രഞ്ച്-അല്‍ജീരിയന്‍ സൈനികരെയാണ് പത്തു മിനിറ്റിനുള്ളില്‍ അന്ന് കൊന്നൊടുക്കിയത്.
Next Story

RELATED STORIES

Share it