അനര്‍ഹമായി നേടിയതെന്തെന്ന് വ്യക്തമാക്കണം: ഇമാംസ് കൗണ്‍സില്‍

കൊല്ലം: ഹിന്ദു ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ അനര്‍ഹമായി ന്യൂനപക്ഷം നേടിയെടുത്തിട്ടുള്ളതെന്തൊക്കെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ തെളിവുസഹിതം വ്യക്തമാക്കണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വസ്തുതകള്‍ വച്ചുകൊണ്ടുള്ള പൊതു സംവാദത്തിന് അദ്ദേഹം തയ്യാറാവണമെന്നും വെള്ളാപ്പള്ളി സംഘപരിവാരത്തിനായി നടത്തുന്ന നുണ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നുണപ്രചാരണം നടത്തി പുതു തലമുറയെ വെള്ളാപ്പളളി തെറ്റിദ്ധരിപ്പിച്ച് കേരളത്തില്‍ കലാപത്തിന് ശ്രമിക്കുകയാണ്. പിന്നാക്ക പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഭൂമിയും തൊഴിലും തട്ടിയെടുക്കുന്നത് ന്യൂനപക്ഷങ്ങളാണോയെന്നും ശബരിമലയില്‍ ഈഴവ സമുദായക്കാരനെ മേല്‍ശാന്തിയാക്കാന്‍ എന്തുകൊണ്ട് വെള്ളാപ്പള്ളി ശ്രമിക്കുന്നില്ലെന്നും അവര്‍ ചോദിച്ചു.
ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ വക്താവ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി, ജില്ലാ പ്രസിഡന്റ് വയ്യാനം ഷാജഹാന്‍ മൗലവി, ജില്ലാ സെക്രട്ടറി മുഹമ്മദ് സലീം റഷാദി, നുജുമുദ്ധീന്‍ മൗലവി, സലീം മൗലവി, ഹനീഫ മൗലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it