Kottayam Local

അനര്‍ഹമായി കൈവശം വച്ച 19 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കാഞ്ഞിരിപ്പള്ളി: എരുമേലി ടൗണിലും പരിസരങ്ങളിലുമായി താലൂക്ക് സപ്ലൈ ഓഫിസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും നടത്തിയ നാലാംഘട്ട വീടു കയറിയുള്ള പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 19 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്കു മാറ്റി. പരിശോധനകളില്‍ 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വാര്‍ക്കവീട്, സ്വകാര്യ ആവശ്യത്തിനുള്ള വാഹനം എന്നിവയുള്ള ഒരു എഎവൈ കാര്‍ഡ് ഉടമയേയും മൂന്ന് മുന്‍ഗണനാ കാര്‍ഡ് ഉടമകളേയും 15 സബ്‌സിഡി വിഭാഗക്കാരെയുമാണ് അനര്‍ഹരെന്ന് കണ്ടെത്തി പൊതുവിഭാഗത്തിലേമാറ്റിയത്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീട്, 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ മൊത്ത വരുമാനം, ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലം, സ്വകാര്യ ആവശ്യത്തിനുള്ള വാഹനം ഇവയില്‍ ഏതെങ്കിലും ഒരു കാര്യം ബാധകമായിട്ടുള്ള എഎവൈ, മുന്‍ഗണനാ കാര്‍ഡ് ഉടമകളും ഏതെങ്കിലും രണ്ടു കാര്യങ്ങള്‍ ബാധകമായിട്ടുള്ള സബ്‌സിഡി വിഭാഗക്കാരും (നീല കാര്‍ഡ്) റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേ്ക്ക് മാറ്റേണ്ടതാണ്. ഇപ്പോഴാണെങ്കില്‍ ഈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് നിയമ നടപടികളില്‍ നിന്ന് ഒഴിവായി പൊതുവിഭാഗത്തിലേയ്ക്കു മാറ്റാന്‍ അവസരം ഉണ്ടായിരിക്കും. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകളും നടപടികളും ഉണ്ടാവുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it