അനന്ത്‌നാഗ് തിരഞ്ഞെടുപ്പ് വീണ്ടും നീട്ടിയേക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മല്‍സരിക്കുന്ന അനന്ത് നാഗ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വീണ്ടും നീട്ടാന്‍ സാധ്യത. ഈ മാസം 19ന് ദക്ഷിണ കശ്മീരിലെ ആത്മീയാചാര്യന്‍ ഖാസി നിസാറിന്റെ ചരമവാര്‍ഷികമായതിനാല്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്നും തിയ്യതി നീട്ടണമെന്നും സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഈ മാസം 22നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നേരത്തേ മെയ് 16ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്‌നം മൂലമാണ് 22ലേക്കു മാറ്റിയിരുന്നത്. മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മെഹബൂബയടക്കം 9 പേരാണ് ഇവിടെ നാമനിര്‍ദേശ പത്രിക നല്‍കിയത്. നാഷനല്‍ കോണ്‍ഫറന്‍സിലെ ഇഫ്തിഖര്‍ ഹുസയിന്‍ മിസ്ഗര്‍, കോണ്‍ഗ്രസ്സിലെ ഹിലാല്‍ അഹമ്മദ് ഷാ, സ്വതന്ത്ര എംഎല്‍എ ശെയ്ഖ് അബ്ദുല്‍ റാഷിദ് എന്നിവര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

Next Story

RELATED STORIES

Share it