Kottayam Local

അനന്തുവിനും വിവേകിനും നാടിന്റെ യാത്രാമൊഴി

തലയോലപ്പറമ്പ്: കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ച അനന്തുവിനും വിവേകിനും സഹപാഠികളുടെയും നാട്ടുകാരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. തങ്ങളുടെ പ്രിയ സുഹൃത്തുക്കള്‍ ഇനി ഒരിക്കലും സ്‌ക്കൂള്‍ മുറ്റത്തേക്ക് വരില്ലെന്ന് ഉള്‍ക്കൊള്ളാന്‍ കുട്ടികളെല്ലാം പാടുപെടുന്ന കാഴ്ച അധ്യാപകരെപ്പോലും ഈറനണിയിച്ചു.
ഉച്ചക്ക് ഒന്നിന് പൊതുദര്‍ശനത്തിനുവച്ച ഇരുവരുടെയും മൃതദേഹം അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഒരു മണിക്കൂറോളം സ്‌കുളിലേക്ക് ജനപ്രവാഹമായിരുന്നു. ഇന്നലെ വാര്‍ഷികാഘോഷ പരിപാടികള്‍ ആഘോഷിക്കാന്‍ ഒരുങ്ങി നിന്ന കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌കൂള്‍ അങ്കണം സങ്കടക്കടലായി മാറിയിരുന്നു.
സ്‌കൂള്‍ മാനേജര്‍ അഡ്വ. കെ.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊതുദര്‍ശനത്തിന് എത്തിയവര്‍ക്കെല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ തോമസ്, മുന്‍ എംഎല്‍എ പി നാരായണന്‍, മുന്‍ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അപ്പച്ചന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി പി സിബിച്ചന്‍, സിപിഎം ഏരിയാ സെക്രട്ടറി കെശെല്‍വരാജ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍, കെ ഡി വിശ്വനാഥന്‍, കുര്യാക്കോസ് തോട്ടത്തില്‍, കേരള കോണ്‍ഗ്രസ് (എം) വനിതാ നിയോജകമണ്ഡലം പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി ജാനകി, വൈക്കം എഇഒ സി രത്‌നമ്മ, ഹെഡ്മിസ്ട്രസ്സ് ഡാലി എബ്രഹാം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it