Kerala

അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക്

അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക്
X
.

 സ്വന്തം പ്രതിനിധി


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെഅധ്യാപകേതര തസ്തികകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല, വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നീ 13 സര്‍വകലാശാലകള്‍ക്കാണ് ബാധകമാവുകയെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.


kpsclogo

അങ്കണവാടി വര്‍ക്കേഴ്‌സ്-ഹെല്‍പേഴ്‌സ് ക്ഷേമനിധി ഫണ്ട് രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. അങ്കണവാടി വര്‍ക്കര്‍ക്ക് പ്രതിമാസം 200 രൂപയും ഹെല്‍പര്‍ക്ക് 100 രൂപയുമാണ് അംശാദായം. 10 വര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുന്ന അംഗത്തിനു പെന്‍ഷന് അര്‍ഹതയുണ്ടാവും. അഞ്ചു വര്‍ഷക്കാലമോ അതിലധികമോ തുടര്‍ച്ചയായി അംശാദായമടച്ചവര്‍ക്ക് പിരിഞ്ഞുപോവുമ്പോള്‍ അടച്ച തുകയും പലിശയും സര്‍ക്കാര്‍വിഹിതവും ലഭിക്കും. അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രം അംശാദായം അടച്ചവര്‍ക്ക് അടച്ച തുകയ്ക്കു മാത്രമേ അര്‍ഹതയുണ്ടാവൂ.

Next Story

RELATED STORIES

Share it